വരൂ, ബാബമാർ വിടുന്ന വളിയിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് നമുക്കിനിയും മെഴുകുതിരികൾ കത്തിക്കാം

അനുഭവിക്ക്,

ഒരു ജനാധിപത്യ രാജ്യത്തിന്റെ രാഷ്ട്രീയ സംവിധാനങ്ങളെ മുഴുവൻ കാറ്റിൽ പറത്തി ഒരു കിളവൻ മൂന്നാം കിട ബ്ലാക്ക് മെയിൽ നടത്തി ആളാകുമ്പോ അതിലടങ്ങിയിരിക്കുന്ന അപകടം മനസ്സിലാക്കാതെ അതിനെ കാത്തിരുന്ന വിപ്ലവം, വൈകിയെത്തിയ വസന്തം എന്നൊക്കെ കുളിരുകോരി മെഴുകുതിരിയും കത്തിച്ച് പട്ടിണികിടന്ന് (ചുളിവിൽ, മെയ്യനങ്ങാതെ) വിപ്ലവകാരികളാവുമ്പോ അതിനെ എതിർത്തവരു മുഴുവൻ രാജ്യദ്രോഹികളായിരുന്നു, അഴിമതിയിൽ മുങ്ങിക്കുളിച്ച് രാജ്യത്തെ കുട്ടിച്ചോറാക്കുന്ന രാഷ്ട്രീയക്കാരന്റെ ഏറാൻ മൂളികളായിരുന്നു.

ആഹ, വരൂ ബാബമാർ വിടുന്ന വളിയിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് നമുക്കിനിയും മെഴുകുതിരികൾ കത്തിക്കാം, രാജ്യനിർമ്മിതിയിൽ ഒരിക്കലും മായാത്ത കാല്പാട് പതിപ്പിക്കാം

1 comment:

Anonymous said...

നമുക്കു മറ്റേ കുഞ്ഞാലി വളികളല്ലേ പറ്റൂ...