പെയ്ത്പൊയ
മഴക്കാലങ്ങളുടെ പാട്ടില്‍
ഇപ്പഴും നനയുന്നു,
കുട വേണ്ട;
വരണ്ട കാലത്തെ
വിറയാര്‍ന്ന ചുംബനത്തില്‍
ഇപ്പഴും ജീവിക്കുന്നു,
ചുണ്ട് തരിക;
കാത്തിരിന്നു കിട്ടിയതിനെ
കാറ്റ്
കടലിന് കൊടുക്കുന്നു,
വീണ്ടും വിളിക്കുക.
നമ്മള്‍
മഴ പിണങ്ങി,
ഒഴുക്കു മറന്ന്,
ഇടമുറിഞ്ഞ പുഴ;
നമുക്കിടയിലെ,
മണലെടുത്ത കുഴി,
ചിത പുകക്കുന്നു;
വിളിക്കുന്നു.
“നില്‍ക്കുക!,
നിനക്കുമുന്‍പേ,
എനിക്ക് കത്തണം”
അബുള്ള വല്ലപ്പുഴ.