ഹിരാകിരിക്ക്
നീയെന്റെ
ആദ്യത്തെ അധ്യാപികയായത്*
യാദൃശ്ചികതയായിരിക്കില്ല
വരികളില്‍
നീയന്നേ ഒളിപ്പിച്ചിരുന്നിരിക്കണം
ചിരിയോടെ തന്നെ
ഒരു കോമാളിയെ
വാക്കുകളില്‍
ജീവിതം നിറച്ചവരുടെ ശൂന്യതയെ
നികത്താനേയാവുന്നില്ല
വാക്കുകള്‍ക്ക് പോലും !
കുറിപ്പികള്‍.
1. ഒറ്റപ്പാലം കോളേജില്‍ എന്റെ സീനിയറും കവയത്രിയുമായിരുന്ന ഷംന ആത്മഹത്യ ചെയ്തു. സാഹിത്യത്തില്‍, പ്രത്യേകിച്ചും കവിതയില്‍ പ്രേത്യക അഭിനിവേശമുണ്ടായിരുന്നു ഷംനക്ക്. ഞങ്ങളുടെയൊക്കെ, പ്രത്യേകിച്ചും ആഗലേയ സാഹിത്യ വിദ്യാര്‍ഥികളുടെ അടുത്ത സുഹൃത്തായിരുന്നു ഷംന.
2. ‘ഹിരാകിരി‘ എന്ന ആത്മഹത്യാ രീതിയെകുറിച്ച് ഞാനാദ്യമറിഞ്ഞത് കോളേജ് മാഗസിനില്‍ പ്രസിദ്ദീകരിച്ച ഷംനയുടെ കവിതയില്‍ നിന്നാണ്.