ഞങ്ങളുടെ പുതിയ ആകാശം

ഇന്നലെവരെ
ഞങ്ങളുടെ ആകാശം മുഴുവന്‍
നക്ഷത്രങ്ങളായിരുന്നു;
രാത്രിയില്‍
ചൊറുതരുബൊഴൊക്കെ
അവയെ ചൂണ്ടി
കഥകള്‍ പറയുമായിരുന്നു
ഞങ്ങളുടെ ഉമ്മ.

ഇന്നലെ പക്ഷെ,
‘ഉലായ്ക്’*
ഉമ്മ കൊടുത്ത മുലപ്പാലിന്
ചുവന്ന നിറമായിരുന്നു;
ഞാനെത്ര വിളിച്ചിട്ടും,
ഉമ്മ ഒന്നും മിണ്ടുന്നേയില്ല!!

ഞാനാകാശത്തേക്ക് നൊക്കി;
നക്ഷത്രങ്ങള്‍‌കുപകരം
അവിടെ നിറയെ
മിസൈലുകളായിരുന്നു;

“ഞങ്ങളിപ്പൊള്‍
മിസൈലുകളുടെ താരാട്ടില്‍
ആകാശത്തുനിന്നു വീഴുന്ന
പൊതിച്ചൊറുണ്ണുന്നു“

* ലബനാന്‍ പെണ്‍കുട്ടി.

അബ്ദുള്ള വല്ലപ്പുഴ.