മഴത്തുള്ളികളെ ഉള്ളിലൊളിപ്പിച്ച് ഒരു മേഘമെന്നെ കൊതിപ്പിക്കുന്നു, ഒരുപാട് പേരുടെ ചെരുപ്പിന്റെ ചുംബനം കിട്ടിയ മണല്‍തരികള്‍ സൂര്യനൊട് നിര്‍ത്താതെ ചിരിക്കുന്നു, കൂട്ടത്തില്‍നിന്ന് ഒറ്റപ്പെട്ടിട്ടാവണം ഒരു പൂച്ച ദയനീയമായി കരയുന്നു, ....
കൂടെ വന്നവരെപൊലെ ഞാനും എന്റേതിന് പകരം നിന്റെ പേര് മണലിലെഴുതുന്നു, പൂര്‍ത്തിയാക്കും മുംബേ ഓരൊതവണയും തിരയുടെ ആര്‍ത്തി എന്നെ തൊല്പിക്കുന്നു, ഞാന്‍ തളര്‍ന്നിരിക്കുന്നു, ....
ചിലപ്പൊള്‍, നീ വിസ്വസിക്കുന്ന ഒരുപാട് ദൈവങ്ങളെ പൊലെ, എല്ലാ വൈകുന്നേരങ്ങളിലും നമ്മള് നടന്നിരുന്ന ഒറ്റപ്പാലം റെയില്‍വേ തെരുവിലെ നിഷ്കളങ്കരായ തെരുവുബാലന്മാരെപൊലെ, വിചിത്രമായ എന്തൊ കാരണത്താല്‍ എന്നെ സ്നേഹിക്കുന്ന നിന്റെ വയസ്സന് മുത്തശ്ശനെപൊലെ, ഭ്രാന്തമായെന്നെത്തഴുകുന്ന ഈ തിരമാലകളും സങ്കല്പങ്ങളില്പൊലും നമ്മൊളൊരുമിച്ചിരിക്കുന്നതിനെ ഇഷ്ടപ്പെടുന്നുണ്ടാവില്ല.
ഞാനിപ്പൊള്‍ ഒരുകല്ലിലിരിക്കുന്നു, കാമുകീകാമുകന്മാരാണെന്ന് തൊന്നുന്നു രണ്ട്പേര് പരസ്പരം എന്തൊക്കെയൊ പറഞ്ഞ് മനൊഹരമായി ചിരിച്ച്കൊണ്ട് പൊവുന്നു, (ചിലപ്പൊള്‍ അവസാനം കണ്ടപ്പൊള്‍ പാലത്തറയിലിരുന്ന് നീ പറഞ്ഞപൊലെ അവരും സുഹൃത്തുക്കള്‍ മാത്രമാവാം)....
പേരറിയാത്ത ആരൊടൊക്കെയൊ എനിക്ക് വല്ലാത്ത അമര്‍ഷം തൊന്നുന്നു, അടക്കാനാവാത്ത ദേഷ്യം തൊന്നുന്നു, നീയെന്നും പറയാറുള്ള ആ ഡിസംബറിലെ രാത്രി നീചൊല്ലിയ സില്‍വ്യാ പ്ലാതിന്റെ കവിത ഒരശരീരിപൊലെ എന്റെ ചെവിയില്‍ മുഴങ്ങുന്നു,
'dying is an art,
like everything else,
i do it exceptionally well''
‘അറിയുക,
ഞാന്‍ നിന്റെ പുതിയ കല പരീക്ഷിക്കാനെരുങ്ങുന്നു‘
2 comments:
സ്വാഗതം പറയാന്‍ ഒരല്പം താമസിച്ചു.
എന്നാലും സ്വാഗതം !
ആദ്യമായണിവിടെ... :)
പുറത്താക്കപ്പെട്ടവന്റെ പാട്ടുകള്‍ ഞാന്‍ കേട്ടു വരികയാണ്...
..................
"Dying is an art, like everything else.
I do it exceptionally well.
I do it so it feels like hell.
I do it so it feels real.
I guess you could say I've a call..."
Post a Comment