നിനക്കുമുന്‍പേ

പെയ്ത്പൊയ
മഴക്കാലങ്ങളുടെ പാട്ടില്‍
ഇപ്പഴും നനയുന്നു,
കുട വേണ്ട;

വരണ്ട കാലത്തെ
വിറയാര്‍ന്ന ചുംബനത്തില്‍
ഇപ്പഴും ജീവിക്കുന്നു,
ചുണ്ട് തരിക;

കാത്തിരിന്നു കിട്ടിയതിനെ
കാറ്റ്
കടലിന് കൊടുക്കുന്നു,
വീണ്ടും വിളിക്കുക.

നമ്മള്‍‌
മഴ പിണങ്ങി,
ഒഴുക്കു മറന്ന്,
ഇടമുറിഞ്ഞ പുഴ;

നമുക്കിടയിലെ,
മണലെടുത്ത കുഴി,
ചിത പുകക്കുന്നു;
വിളിക്കുന്നു.

“നില്‍ക്കുക!,
നിനക്കുമുന്‍പേ,
എനിക്ക് കത്തണം”

അബുള്ള വല്ലപ്പുഴ.

7 comments:

Abdu said...

പെയ്ത്പൊയ
മഴക്കാലങ്ങളുടെ പാട്ടില്‍
ഇപ്പഴും നനയുന്നു,
കുട വേണ്ട;

വരണ്ട കാലത്തെ
വിറയാര്‍ന്ന ചുംബനത്തില്‍
ഇപ്പഴും ജീവിക്കുന്നു,
ചുണ്ട് തരിക;

Rasheed Chalil said...

നന്നായി.. പിന്നെ “മുമ്പേ“ തെറ്റിയിരിക്കുന്നു..

Abdu said...

നന്ദി ഇത്തിരിവെട്ടം,
തെറ്റ് തിരുത്തിത്തരുമെന്ന് കരുതുന്നു.

Abdu said...

പെയ്ത്പൊയ
മഴക്കാലങ്ങളുടെ പാട്ടില്‍
ഇപ്പഴും നനയുന്നു,
കുട വേണ്ട;

ടി.പി.വിനോദ് said...

നല്ല കവിത....അനംഗാരിയുടെ ആലാപനം കേട്ടതിനു ശേഷമാണു ഇവിടേക്കു വന്നത്...
മുറുക്കമുള്ള, മുഴക്കമുള്ള, മൂര്‍ച്ചയുള്ള പറച്ചില്‍...
അഭിനന്ദനങ്ങള്‍....

Abdu said...

ലാപുട,
നന്ദി, എന്റെ വഴിയില്‍ വീണ്ടും വന്നതിന്,
കുടിയനൊട് വല്ലാത്ത ആദരവ് തൊന്നുന്നു,
അയാള്‍ കാണിക്കുന്ന പരിഗണന എന്നെ വല്ലാതെ അത്ഭുതപ്പെടുത്തുന്നു, നന്ദി കുടിയാ, ഒരിക്കല്‍‌കൂടി

Rasheed Chalil said...

നന്നായിട്ടുണ്ട്.
ഇടങ്ങളെ പുതിയപോസ്റ്റ് വരട്ടേ..