ഇന്നലെവരെ
ഞങ്ങളുടെ ആകാശം മുഴുവന്‍
നക്ഷത്രങ്ങളായിരുന്നു;
രാത്രിയില്‍
ചൊറുതരുബൊഴൊക്കെ
അവയെ ചൂണ്ടി
കഥകള്‍ പറയുമായിരുന്നു
ഞങ്ങളുടെ ഉമ്മ.
ഇന്നലെ പക്ഷെ,
‘ഉലായ്ക്’*
ഉമ്മ കൊടുത്ത മുലപ്പാലിന്
ചുവന്ന നിറമായിരുന്നു;
ഞാനെത്ര വിളിച്ചിട്ടും,
ഉമ്മ ഒന്നും മിണ്ടുന്നേയില്ല!!
ഞാനാകാശത്തേക്ക് നൊക്കി;
നക്ഷത്രങ്ങള്കുപകരം
അവിടെ നിറയെ
മിസൈലുകളായിരുന്നു;
“ഞങ്ങളിപ്പൊള്‍
മിസൈലുകളുടെ താരാട്ടില്‍
ആകാശത്തുനിന്നു വീഴുന്ന
പൊതിച്ചൊറുണ്ണുന്നു“
* ലബനാന് പെണ്‍കുട്ടി.
അബ്ദുള്ള വല്ലപ്പുഴ.
5 comments:
ഞാനാകാശത്തേക്ക് നൊക്കി;
നക്ഷത്രങ്ങള്കുപകരം
അവിടെ നിറയെ
മിസൈലുകളായിരുന്നു;
നന്നായിട്ടുണ്ട്
നന്ദി ഇത്തിരിവെട്ടം,
പക്ഷെ, ആ ലിങ്ക് ശ്രദ്ധിക്കുക,
അതിലാണ് മാറ്റര്‍ ഇരിക്കുന്നത്.
നന്നായിരിക്കുന്നു....
നനവുകള്‍ ഇല്ലാതാവുന്നതിന്റെ നോവിനെ ആഴത്തില്‍ അടയാളപ്പെടുത്തുന്നത് വായിക്കുവാന്‍ ഇനിയുമീ വഴി വരാം...എന്തെന്നാല്‍ നാം ജീവിക്കുന്ന ലോകത്തിനെ ഞാനും ഭയപ്പെടുന്നു..
കൈത്തിരീ, നന്ദി,
ആകാശങ്ങളുടെ പ്രസക്തിയേക്കാള്‍
നമ്മുടെയൊക്കെ പ്രതികരണത്തിന്റെ പ്രസക്തിയെകുറിച്ച് ചര്‍ച്ച ചെയ്യേന്ടിയിരിക്കുന്നു,
വീണ്ടും വരിക,
ലാപുട,
താങ്കളുടെ ശൈലി അത്ഭുതപ്പെടുത്തുന്നു,
കൂടുതലറിയാന്‍ ആഗ്രഹിക്കുന്നു,
ഇ മെയില്‍ 'abdusown@hotmail.com'
വീണ്ടും വരിക.
Post a Comment