പെയ്തിട്ടുണ്ടാകുമോ
എന്നെങ്കിലുമൊരു മഴ
തോരാന്‍ വേണ്ടിയല്ലാതെ?
ചാറിത്തുടങ്ങി
മണ്ണിനെയുമ്മവെച്ച്
മഴമണം കൊടുക്കുമ്പോഴേ
പറഞ്ഞിട്ടുണ്ടാവുമോ
ഏതെങ്കിലുമൊരു തുള്ളി
നാളെയുമുണ്ടാവില്ലെന്ന്
കുടയിലെ കൂട്ടാവാന്‍
ഇറവെള്ളത്തിലെ തോണിയാവാന്‍
കുളത്തിലെ തവളപ്പാട്ടാവാന്‍
ഒരൂത്താലായ് പോലും
ഇനിയൊരിക്കലും പെയ്യില്ലെന്ന്
തോരും മുമ്പേ
സൂചിപ്പിച്ചിട്ടുണ്ടാകുമോ
ഏതെങ്കിമൊലൊരു മഴ.
19 comments:
പെയ്തിട്ടുണ്ടാകുമോ
എന്നെങ്കിലുമൊരു മഴ
തോരാന്‍ വേണ്ടിയല്ലാതെ?...
‘മരം പെയ്യാന്‍’
“ചാറിത്തുടങ്ങി
മണ്ണിനെയുമ്മവെച്ച്
മഴമണം കൊടുക്കുമ്പോഴേ
പറഞ്ഞിട്ടുണ്ടാവുമോ
ഏതെങ്കിലുമൊരു തുള്ളി
നാളെയുമുണ്ടാവില്ലെന്ന്“
പറഞ്ഞിട്ടുണ്ടാവില്ല ഇടങ്ങള്‍. ശുഭാപ്തി വിശ്വാസമല്ലെ നമ്മെ നയിക്കുന്നത്. എല്ലാം വരുന്നേടത്തു വച്ച് കാണാം എന്നല്ലേ.
-സുല്‍
പറയാതെ പെയ്യുന്നു
പെയ്യാതെ തോരുന്നു
മഴയും ജീവിതവും
അബ്ദു, നന്നായിരിക്കുന്നു.
മഴയും ജീവിതവും പെയ്ത് പെയ്ത് പോയ്ക്കൊണ്ടിരിക്കുന്നു. മഴ പിന്നേയും നിലനില്‍ക്കും. പിന്നേയും പെയ്തുകൊണ്ടിരിക്കും. ജീവിതം പെയ്ത് മാഞ്ഞ് പോകുന്നു.
മഴ പെയ്തിട്ടുണ്ടാവണം, ഇനിയൊരിക്കലും വരില്ലെന്ന് പറഞ്ഞ്. പക്ഷെ ആരുടെയെങ്കിലും കണ്ണില്‍ നിന്നാവും അത്.
:)
ഈ മഴ കൊറേ ദിവസമായി ഇങ്ങനെ ശല്യം ചെയ്യുമ്പോ അതിന്റെ പിന്നില്‍ ഇത്രേം സെന്‍സിറ്റീവായ പ്രശ്നങ്ങള്‍ കെടപ്പുണ്ടെന്ന് ഓര്‍ത്തില്ല അബ്ദൂ, നാട്ടിലെ മഴയല്ലാത്തോണ്ടായിരിക്കും.
ഓടോ: പോസ്റ്റാപ്പീസിലും ഇമിഗ്രേഷന്‍/എയര്‍പ്പോര്‍ട്ട്/സനയ്യയിലും ഒക്കെ പോയ്‌വരുന്നവര്‍ ഇപ്പോഴും അവിടെ നീന്തിക്കയറുന്നത് കണ്ടാസ്വദിക്കുന്നുണ്ടാവും അല്ലേ?
വളരെ മനോഹരമായ വരികള്‍
തോരാന്‍ വേണ്ടിയല്ലാതെ പെയ്യുന്ന മഴ കണ്ണീര്‍ അല്ലെ?
ഒരിക്കല്‍ കൂടി ഈ കവിത വായിക്കാന്‍ എനിക്ക് വയ്യ.ഒളിച്ചു വെച്ച ചില ഓര്‍മകള്‍ ആക്രമിക്കുന്നു.
പ്രിയപ്പെട്ട ഒരുത്തിയേയും അവള്‍ തന്ന വേദനാപൂര്‍ണമായ വിരഹത്തെയും തെളിച്ചുകൊണ്ടു വരുന്നു ഈ കവിത.ഇത് എന്റെ മാത്രം അനുഭവം.
qw_er_ty
സുല്‍, അഗ്രു, സു, അനിലേട്ടന്‍, തഥാഗതന്‍, വിഷ്ണുപ്രസാദ്,
എല്ലാവര്‍ക്കും നന്ദി.
വീണ്ടും വരിക, എന്റെ ഇടത്തിലേക്ക്
അനിവാര്യമായ നാളെ.അതിനെ കാത്തിരിക്കുന്നത് ഭീതിയോടെ തന്നെയാണ്.നല്ല ചിന്ത അബ്ദു.
നല്ല വരികള്‍ , ഒരാളും ചിന്തിക്കാത്ത സത്യങ്ങള്‍
(ഓ.ടോ: ഇടത്തിലേക്ക വരണമെങ്കില്‍ ഇടം മറ്റിടങ്ങളിലേക്കും പോകേണ്ടിയിരിക്കുന്നു)
ഭായ്...
നല്ല കവിത..
തലക്കെട്ട് വേറെ എതെങ്കിലും ഇടാമായിരുന്നു.
'മഴമണം ' ഇഷ്ടമായി!
വല്ലപ്പുഴക്കാരനൊരു ഖല്ല മുഹമ്മദിനെ അറിയാമോ?
ഇടങ്ങളുടെ ഈ ഇടത്തില്‍, അരയാലിന്റെ ചുവട്ടില്‍, ഞാറമരത്തിന്റെ വളവില്‍ മഴ ഞാന്‍ ശരിക്കും നനഞ്ഞു. മുമ്പും ചില നല്ല കവിതകള്‍ വായിച്ചിരുന്നു. കമന്റിടാന്‍ പറ്റിയിട്ടില്ല. ഇത്തവണ ഈ മഴയുടെ കുളിരും ചൂടും മാറുംമുമ്പേ ഇതാ ഒരു കമന്റ്. ഈ ഇടങ്ങള്‍ ഇനി കഴിയുമ്പോഴൊക്കെ ഞാന്‍ സന്ദര്‍ശിക്കും. തീര്‍ച്ച. മഴയ്ക്ക് പ്രത്യേക നന്ദി.
ശിവപ്രസാദാണ് എന്നെ ഈ ഇടത്തിലേക്ക് കൂട്ടിക്കൊണ്ടുവന്നത് .
ഇവിടെയെത്തിയപ്പോള്‍ വന്നതില്‍ നിരാശപ്പെടേണ്ടി വന്നില്ല.
എത്ര പിണങ്ങി നിന്നാലും തോരാതിരിക്കാനോ വീണ്ടും പെയ്യാതിരിക്കാനോ മഴയ്ക്കാവില്ല.അതു പോലെ കവിതയ്ക്കും ,പാകമാകുമ്പോള്‍ സുരക്ഷാകവചം പൊട്ടിച്ചെറിഞ്ഞ് മാളോരുടെ കണ്ണിനാസ്വാദ്യത പകരാനായ് വായുവില്‍ പറന്നു നടക്കുന്ന അപ്പൂപ്പന്‍ താടിയെപ്പോലെ,ഏതെങ്കിലും ഒരു കുഞ്ഞു കാറ്റിനായി അതും എന്നും കാത്തിരിക്കുനു.
ഒരിക്കല്‍ നന്ദി പറഞ്ഞതാണ് മുന്നേ എഴുതിയവര്‍ക്ക്,
വല്ല്യാമ്മായീ,
തറവാടീ,
മംസീ(?),
ശിവപ്രസാദ്,
പൊതുവാളന്‍,
വന്നതിനും കമന്റിയതിനും എല്ലാവര്‍ക്കും നന്ദി, വീണ്ടും വരിക.
മംസീ, അറിയാലോ
മഴയെപറ്റിയെഴുതാതിരിക്കാന്‍ ഒരു മലയാളിക്കാവില്ല അല്ലെ? ഇഷ്ടായി
മനോഹരം അബ്ദൂ..
അപ്പൊ വീണ്ടും ചോദ്യം.. മരം പെയ്യുമോ?
ഖല്ല മുഹമ്മദിനൊരു സ്വപ്നമുണ്ട്. ഹെലി കോപ്ടറില്‍ വല്ലപ്പുഴയില്‍ ഒരുനാള്‍ വന്നിറങ്ങുന്നത്. അസാമാന്യ ജന്മം ..!
പോത്തുപ്പൂട്ടും മറ്റും ഇപ്പോഴും ഉണ്ടോ?
ഞങ്ങള്‍ അദ്ദേഹത്തെ 'വേറിട്ട കാഴ്ചകള്‍ ' എന്ന പരിപാടിയില്‍ അവതരിപ്പിച്ചിരുന്നു.
പിന്നെ ,പുതിയ കവിത എഴുതിയില്ലേ?
മുംസി
നല്ല വാക്കുകള്‍, വരികള്‍, ഭാവങ്ങള്‍ .... നല്ല കവിത. തലക്കെട്ട് മാത്രം മനസ്സിലായില്ല-
‘മരം പെയ്യാന്‍’ ??
Post a Comment