ഇടവഴി

ഒരേ കാലുകളെ
ഒരുപാട് കാലം സഹിച്ച്
മടുത്തു മടുത്ത്
പെട്ടെന്നൊരു ദിവസം
പെരുമഴയോടൊപ്പം
ഇറങ്ങിയൊലിച്ച് പോയതാവണം
പാവം ഇടവഴി;

അല്ലാതെ,
ആരോ പറഞ്ഞ പോലെ
ഇരുട്ട് കാട്ടി പ്രലോഭിപ്പിച്ച്
ഒരു പാവം കുട്ടിയെ
ഒലിപ്പിച്ച് കൊണ്ടു‌പോകാനൊന്നുമാവില്ല
ഒരിക്കലുമതിന്.

അല്ലെങ്കില്‍ തന്നെ
സ്വയം പൊട്ടിത്തെറിക്കാതെ
ചവിട്ടുകളുടെ ആവര്‍‌ത്തനത്തെ
എത്രകാലം സഹിക്കും
വെറുമൊരിടവഴി?...

14 comments:

ശ്രീ said...

ഇടവഴിയെപ്പറ്റിയുള്ള ചിന്ത നന്നായി.
:)

ഇട്ടിമാളു അഗ്നിമിത്ര said...
This comment has been removed by the author.
ഇട്ടിമാളു അഗ്നിമിത്ര said...

:)

Sanal Kumar Sasidharan said...

:)

വിഷ്ണു പ്രസാദ് said...

:)

വിശാഖ് ശങ്കര്‍ said...

ഒതുക്കവും തെളിമയുമുള്ള ഇടവഴി...

ഇഷ്ടമായി.

മയൂര said...

:)

ഡാലി said...

അല്ലെങ്കില്‍ തന്നെ
സ്വയം പൊട്ടിത്തെറിക്കാതെ
ചവിട്ടുകളുടെ ആവര്‍‌ത്തനത്തെ
എത്രകാലം സഹിക്കും
വെറുമൊരിടവഴി?...

ഒരിക്കലും പൊട്ടിത്തെറിച്ച് ഒലിച്ച് പോയില്ലെങ്കിലും വേനലിലെങ്കിലും വിണ്ട് പൊട്ടാത്ത ഒരിടവഴി ഉണ്ടാവില്ല.

Rajeeve Chelanat said...

പുതുമഴക്ക് മുളച്ചുപൊന്തിയ രാജപാതകള്‍ക്കുവേണ്ടി സ്ഥലമൊഴിഞ്ഞുകൊടുത്തതാവണം എല്ലാ ഇടവഴികളും.
നല്ല കവിത. ധ്വനിപൂര്‍ണ്ണം.

വേണു venu said...

ഇടവഴികള്‍‍ക്കു് സ്വപ്നം നഷ്ടപ്പെട്ടതെന്നായിരുന്നു.:)

ഗുപ്തന്‍ said...

nannaayi

Anonymous said...

TOP 10 .MALAYLAM BLOGS
Please vist -wwww.malayalam-top10.blogspot.com

ടി.പി.വിനോദ് said...

നല്ല കവിത..

aneeshans said...

സുന്ദരമായ വരികള്‍