എത്ര കാലമായി
ഇങ്ങനെ ഒരേ നില്പ്പില് നില്ക്കുന്നു
എന്ന് സങ്കടം തോന്നിയിട്ടാണ്
പുറകോട്ടാണെങ്കിലും
നിങ്ങളെ ഇങ്ങനെ
ഓടിക്കുന്നത്.
(മരങ്ങള്‍ ; ജീവിതത്തില്‍ കവിതയില്‍-കുഴൂര്‍ വില്‍സണ്‍)
അവ്യക്തമാണ് വെടിയൊച്ചകള്‍
അപ്പുറത്തും ഇപ്പുറത്തുമായി പോയവര്‍ക്കിടയിലെ മഞ്ഞുപോലെ മരവിച്ച് പോയ ഭീതികള്‍ക്കാവുമോ നമ്മള് അതിര്‍ത്തികളെന്ന് വിളിക്കുന്നത്?
ആരും ചിരിക്കാത്ത ആകാശങ്ങളേ എല്ലാത്തിനും മുമ്പേ തന്നെ എന്നേകൂടി കൊടുക്കുക ചുവപ്പ് മതിവരാത്ത നിന്റെ ദൈവങ്ങള്‍ക്ക്!
5 comments:
ആരുടെ ദൈവങ്ങള്‍?
ദൈവങ്ങളും വെടിയൊച്ചകളും തമ്മിലെന്ത്?
‘ദൈവങ്ങള്‍’ ദൈവങ്ങള്‍ തന്നെ ആവണമെന്നില്ല അല്ലേ?
ദൈവങ്ങളെ എന്തിന് വെറുതെ കൂട്ട് പിടിക്കുന്നു ?
നന്നായിട്ടുണ്ട്
ആശംസകള്‍ ...
... പുതു വര്‍ഷത്തില്‍ നല്ല എഴുത്തുകള്‍ പിറക്കട്ടെ....
നല്ല രചന,നന്നായിട്ടുണ്ട്
ദയവു ചെയ്തു എന്റെ കവിതകള്‍ വായിച്ചാലും
സുനില്‍ ജയിക്കബ്ബ്, ചിറ്റഞ്ഞൂര്‍ കവിതകള്‍
Post a Comment