അന്ന് നീ പറ‌ഞ്ഞത്

നിന്റെ ഏകാന്തത മുഴുവന്‍
പ്രളയത്തിലൊളിപ്പിക്കുന്ന
പെരുമഴക്കാലം വരും,
ഉറഞ്ഞുകട്ടിയായ
ഈ മുറിയുടെ ഇരുട്ടിനെ
കടലെടുക്കും,
നിനക്കേറ്റമിഷ്ടമുള്ള,
വൈകുന്നേരങ്ങളിലെ കാറ്റ്‌
ചാറ്റല്‍മഴയായ്‌ വരും, വാഴയില കുടതരും,
കാലുമൂടിയൊഴുകുന്ന
കലക്കവെള്ളത്തിലൊഴുക്കാന്‍‌
കടലാസു തൊണിതരും,
ഒറ്റക്കാവുബൊള്‍
നീ വിളിക്കാറുള്ള
നിന്റെ മാത്രം അക്ഷരങ്ങള്‍
‍എന്നിലേക്കൊഴുകിവരും,
നാനും നീയും,
തൊരാതെ പെയ്യുന്ന മഴയും,
ഒറ്റക്കാവും,....

11 comments:

Adithyan said...

ഒറ്റയ്ക്കിരിയ്ക്കണ്ട... :)

ഇവിടെ എല്ലാവരും ഉണ്ടല്ലോ..

സ്വാ‍ഗതം..

Cibu C J (സിബു) said...

കൂട്ടിന് സ്പാമാമന്മാര്‍ മാത്രമാവാതിരിക്കാന്‍ ഈ സെറ്റിങ്സ് കൂടി ചെയ്യൂ.

സു | Su said...

കവിത എനിക്കിഷ്ടമായി.

“ഞാനും നീയും,
തോരാതെ പെയ്യുന്ന മഴയും,
ഒറ്റക്കാവും,....“

അതാണല്ലോ വേണ്ടത്.

Khadar Cpy said...

നിനക്ക് കൂട്ടായി ഞാനുള്ളപ്പോഴോ??...

Abdu said...

നന്ദി,
എല്ലാവര്‍ക്കും,

Abdu said...

അതും ഒരു സുഖമല്ലെ തുളസീ,
നഷ്ടപ്പെട്ടതിന്റെ സുഖം,
കേട്ടിട്ടില്ലേ ‘സുഖമുള്ള നൊബരം’

viswaprabha വിശ്വപ്രഭ said...

ബൂലോഗത്തിലെ പുതുമഴക്കാലമാണിപ്പോള്‍!

ഒത്തിരി പൊടിപ്പുകളും നാമ്പുകളും....

ഇവയിലൊക്കെ ഇല വരട്ടെ, പൂ വരട്ടെ, കാ വരട്ടെ....

വേനലില്‍ പൈദാഹമാറ്റാന്‍ തുടുതുടുത്ത പഴങ്ങളുണ്ടാവട്ടെ....

പുത്തനുഷസ്സുകളേ, നിങ്ങള്‍ക്കു വന്ദനം!

Abdu said...

നിന്റെ ഏകാന്തത മുഴുവന്‍
പ്രളയത്തിലൊളിപ്പിക്കുന്ന
പെരുമഴക്കാലം വരും,
ഉറഞ്ഞുകട്ടിയായ
ഈ മുറിയുടെ ഇരുട്ടിനെ
കടലെടുക്കും

Promod P P said...

കവിത അതിമനോഹരം

എവിടേയൊക്കേയോ മുള്ളുകള്‍ തറയുന്നു.. ചോര കിനിയുന്നു..
നന്ദി സഹോദര.. ഇനിയും എഴുതു

അത്തിക്കുര്‍ശി said...

ഒറ്റക്കാവുബൊള്‍
നീ വിളിക്കാറുള്ള
നിന്റെ മാത്രം അക്ഷരങ്ങള്‍
‍എന്നിലേക്കൊഴുകിവരും,
നാനും നീയും,
തൊരാതെ പെയ്യുന്ന മഴയും,
ഒറ്റക്കാവും,....


പ്രണയമഴക്കാലം..

(ഞാനും നീയും ഒറ്റക്കാവും
തോരതെ പെയ്യുന്ന മഴ കൂട്ടിനും...)

നല്ല വരികള്‍..! ഇടങ്ങള്‍..

Abdu said...

തഥാഗതന്‍,
നന്ദി, എന്റെ വഴി വന്നതിന്, പ്രണയം മുള്ളുതന്നെയാണ്, എനിക്കെങ്കിലും, ഇപ്പൊഴും ചൊരപൊടിയുന്നു,

അത്തിക്കുര്‍ശി,

പ്രണയം ഇപ്പൊഴും പെയ്യുന്നു, പക്ഷെ എനിക്കെന്തൊ ഇപ്പൊളിഷ്ടം ഊത്താലാണ്, കൂട്ടില്ലാത്തത്കൊണ്ടാവാം
നന്ദി, വീണ്ടും വരിക.