മരിച്ചവരുടെ ഓര്‍മ്മപുസ്തകത്തിലേക്ക്
ഞാനിന്നലെ എത്തിനൊക്കി
അവരറിയാതെ,
നക്ഷത്രങ്ങളും
ഓറഞ്ച്മരങ്ങളും
അക്ഷരങ്ങള്‍ക്കിടയില്‍ നിന്ന്
എന്നെ നോക്കി ചിരിച്ചു,
അവയെപോലെ ചിരിക്കാന്‍ വേണ്ടി
ഞാന്‍ കണ്ണാടിയെടുത്തു,
അങ്ങനെയാണ്
ജീവിതത്തിലാദ്യമായി
ഞാനിന്നലെ
കണ്ണാടിയോട് പിണങ്ങിയത്.
19 comments:
അങ്ങനെയാണ്
ജീവിതത്തിലാദ്യമായി
ഞാനിന്നലെ
കണ്ണാടിയോട് പിണങ്ങിയത്.
"മരിച്ചവരുടെ ഓര്‍മ്മപുസ്തകം"
-abdu|അബ്ദു-
അബ്ദൂ,
നന്നായിട്ടുണ്ട്. എനിക്ക് ഇഷ്ടമായി ആശയവും വരികളും. :-)
അബ്ദു.
മനോഹരം..
മരിച്ചവരുടെ ഓര്‍മ്മപുസ്തകം.
കണ്ണാടിയോടുള്ള കലഹം... മരിച്ചവരുടെ ഓര്‍മ്മപ്പുസ്തകം...
അബ്ദു ഇഷ്ടമായി.
നക്ഷത്രങ്ങളും , ഓറഞ്ച്മരങ്ങളും മാത്രമോ?
എന്റെ ആസ്വാദനത്തിന്റെ കുഴപ്പമാവാം!
മുന്തിരിവള്ളികളും, ഐസ്ക്രീമും ഒന്നും ഇല്ലേ അവിടെ?
സത്യമായിട്ടും എനിക്കൊന്നും മനസ്സിലായില്ല, അഹമതിയായി തോന്നിയില്ലെങ്കില്‍ അങ്ങനെയൊരു കവിത എഴുതാന്‍ തോന്നിയതിന്റെ പശ്ചാത്തലം പറയാമോ?
-പാര്‍വതി.
ഹോ. ഓരഞ്ചുമരമോ. കൊള്ളാമല്ലോ.
ഇഷ്ടപ്പെട്ടു.
ക്ഷമിക്കണം അബ്ദൂ..എന്റെ അറിവില്ലായ്മ.
അവസാന വരികള്‍ ഒട്ടും മനസ്സിലായില്ല ആദ്യവരികളോട് എങ്ങിനെ യോജിക്കുന്നുവെന്ന്.
കവിത ചിലപ്പോള്‍ വളരെ വൈയക്തികമായ അനുഭവമാവുമ്പോള്‍ അത് വായനക്കാരനോട് പിണങ്ങുന്നുണ്ടോ ചങ്ങാതീ...?
കണ്ണാടിയോട് പിണങ്ങിയിട്ടെന്ത് കാര്യമെന്റെ അബ്ദൂ?
അതങ്ങ് തല്ലിയുടച്ചിട്ട് ആര്‍ത്ത് ചിരിച്ചാല്‍ പോരെ?
നക്ഷത്രങ്ങളും
ഓറഞ്ച്മരങ്ങളും
അക്ഷരങ്ങള്‍ക്കിടയില്‍ നിന്ന്
എന്നെ നോക്കി ചിരിച്ചതു പോലെ എനിക്കു ചിരിക്കാന്‍ കഴിയുന്നില്ല.
വരികളിലൊളിച്ചിരിക്കുന്ന ആശയം ഇഷ്ടമായി.
വിഷ്ണു പറഞ്ഞപോലെ,കവിതകള്‍ വായനക്കാരനോട് പിണങ്ങുകയോ, വായനക്കാരന് കവിതയോട് പിണങ്ങുകയോ ചെയ്യും. പ്രത്യേകിച്ചും അവസാന വരികളില്‍.
ഓ:ടോ:ഓര്‍മ്മപുസ്തകത്തിന്റെ താളുകളില്‍ ഓറഞ്ചു മരങ്ങളുടെ പുഞ്ചിരിയേക്കാള്‍ , ഒലീവ് മരത്തിന്റെ ഇലകളെനിക്ക് നല്കിയ സ്നേഹമാണ് ഞാന്‍ കാണുക.
കവിത മനസ്സിലാകാത്ത എല്ലാവരൊടും ക്ഷമ ചൊദിക്കുന്നു,
ദില്‍ബാ, നിനക്ക് ഇഷ്ടമായ ആശയം എനിക്ക് മനസ്സിലായി, നേരിട്ട് പറയാം
ഇബ്രൂ, ഇത്തിരീ, നന്ദി, വീണ്ടും വരിക,
തറവാടീ, പ്രശ്നം ആസ്വാദനത്തിന്റേതല്ല, ഞാനാ പുസ്തകം വായീച്ചതിന്റെയാണ്,
സൂ, കാണും, ഞാന്‍ പക്ഷെ കണ്ടില്ല, എന്റെ കണ്ണിന്റെ പ്രശ്നം,
പാര്‍വതീ, കവിതയുടെ പശ്ചാത്തലം പ്രത്യേകിച്ചൊന്നുമില്ല, എനിക്കൊര്മവെച്ച നാള് മുതല്‍ ചുമച്ച് ചുമച്ച് ഒടുവില്‍ ചുമച്ചുതന്നെ മരിച്ച എന്റെ മുത്തച്ചന് സ്വപനത്തില്‍ വന്ന്, ഇന്നേവരെ ഞാന്‍ ആരിലും കണ്ടിട്ടില്ലാത്ത അത്ര മനൊഹരമായി എന്നൊട് ചിരിച്ചു, പിന്നെ എങ്ങനെയൊ എത്തിപ്പെട്ട ഒരു ഇഗ്ലീഷ് ബ്ലൊഗില്‍ ഇങ്ങനെ കണ്ടു,i'll be beautiful when i'm dead, അങ്ങനെ മുന്നേ എനിക്കുണ്ടായിരുന്ന ഒരു ധാരണ എന്നില്‍ ശക്തമായി, ജീവിച്ചിരിക്കുമ്പൊള്‍ പലകാരണങ്ങളാല്‍ എനികൊരിക്കലും പൂര്‍ണ്ണമായും ഞാനാകാന്‍ കഴിയില്ല എന്ന തൊന്നല്‍, എനിക്കൊരിക്കലും മരിച്ചവരുടെ അത്ര ഭംഗിയായി ചിരിക്കാന്‍ കഴിയില്ല എന്ന തൊന്നല്‍, എന്നിട്ടും ഞാന്‍ വെറുതെ കണ്ണാടി നൊക്കി അത് പൊലെ ച്ചിരിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു, അത്രേ ഉള്ളു,
മഴത്തുള്ളീ, അത്രക്കിഷ്ടമാണൊ ഓറഞ്ച്,
ഇരിങ്ങല്‍, ഞാന്‍ മുന്നേ പറഞ്ഞതില്‍ മറുപടിയുണ്ട് എന്ന് കരുതുന്നു,
വിഷ്ണൂ, മാറ്റാന്‍ ശ്രമിക്കാം, പെട്ടെന്ന് നടക്കില്ലെങ്കിലും,
തണുപ്പന്‍, നിനക്കുള്ള മറുപടി നേരിട്ട് തരുന്നതാണ്, ജാഗ്രതൈ,
വേണൂ, നന്ദി,
അനംഗാരിചേട്ടാ, എന്തൊ ഒളിക്കുന്നു, ഞങ്ങളൊട് പറയണം ഒരിക്കല്‍
എന്റബ്ദൂ,മാറ്റിയെഴുതുകയൊന്നും വേണ്ട...ഞാനൊരു സംശയം ചോദിച്ചതല്ലേ...?
മാറ്റിയെഴുതാം എന്നല്ല പറഞ്ഞത്, ഇനിയെങ്കിലും എന്റെ കവിതയെ എന്റെ മാത്രം അനുഭവങ്ങളില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമിക്കാം എന്നാണ് പറഞ്ഞത്
അബ്ദൂ,
ജീവിതം ഒരു സെമിത്തേരിയാണ്..
തമ്മില്‍ തല്ലുന്ന, ചിരിക്കുന്ന, മിണ്ടാതെ മാറുന്ന, നുണ പറയുന്ന, നഖം കടിക്കുന്ന, നാറുന്ന,
ഒറ്റലക്ഷം നമ്മളെ കുഴിച്ചിട്ടിരിക്കുന്ന ഒരിടം.
മരണം ഒരൊറ്റ കല്ലറ..
ചിരിക്കുന്ന ഞാന്‍ മാത്രമുറങ്ങുന്ന വീട്.
..
കവിതയെ സ്വന്തം അനുഭവങ്ങളിലേക്കു മാത്രം കുഴിച്ചിടുക. മറ്റു മണ്ണിലൊന്നും അതു വളരില്ല.
നല്ല ആശയം
നല്ല കവിത
മരിച്ചവരുടെ ഓര്‍മ്മപ്പുസ്തകം’ഇതും കണ്ണാടിയുമായുള്ള ബന്ധം?
Post a Comment