ഒന്നും എഴുതാതെ കിടക്കുന്ന
ചില പേജുകളുണ്ട്
എന്റെ ഡയറിയില്‍
ഇലമുളച്ചിയോ
മയില്‍പീലി തുണ്ടോ
പെറാന്‍ വെച്ചിട്ടില്ല
ഞാനവയില്‍
പേന പിണങ്ങി
കുത്തി വരച്ചപ്പഴോ
മഴ കൊണ്ട്
കരിമ്പനടിച്ചപ്പഴോ
വീണിട്ടില്ലവയില്
ഒരു വരപോലും
ഇതുമാത്രമെന്തേ
ശൂന്യമെന്ന്
സുഹൃത്ത് ചോദിക്കുന്നു
അവനറിയാത്ത പോലെ
ചില പേജുകളില്‍
ഒന്നും എഴുതാനാവില്ലെന്ന്
36 comments:
'....അവനറിയാത്ത പോലെ
ചില പേജുകളില്‍
ഒന്നും എഴുതാനാവില്ലെന്ന്'
‘എഴുതാനാവാത്ത പേജുകള്‍’.പുതിയ കവിത
ശരിയാണ്,ശൂന്യത സ്വയം ഒരു നിറവാണ്.ഒന്നും ആവശ്യമില്ലാത്ത ഒന്ന്.ഒഴിഞ്ഞു കിടക്കുന്ന ആ പേജുകള്‍ കവിക്ക് പ്രിയപ്പെട്ടതാവുമെന്ന് കരുതുന്നു.
ഇഷ്ടപ്പെട്ടു.
qw_er_ty
ശരിയാണു് ഇടങ്ങള്‍, ഞാന്‍ പലപ്പോഴും പൂജ്യം എന്നു് പേരിടാന്‍ ശ്രമിക്കും. പിന്നെ പൂജ്യത്തിനും വില കണ്ടുപിടിച്ചു എന്നറിവില്‍ മറ്റൊരു വിലയില്ലാത്ത ഒരു പൂജ്യത്തിനായി കാത്തിരിക്കുന്നു
കവിത ഇഷ്ടപ്പെട്ടു.
-സുല്‍
qw_er_ty
എഴുതാത്ത് താളുകള്‍ എഴുതിയതിനേക്കാള്‍ മനോഹരം.എന്തു കൊണ്ടെന്നാല്‍ അവിടെ വാക്കുകള്‍ മൌനവും വാചാലവും ആകുന്നു.
ചില പേജുകള്‍ അക്ഷരങ്ങള്‍ക്കായുള്ള കാത്തിരിപ്പിലാണ്.
അവനറിയാത്ത പോലെ
ആ ഒറ്റവരി ഞാനെടുക്കുന്നു
ഇന്ന്` അതു മതിയാകും
നന്നായിരിക്കുന്നു അബ്ദൂ...
എഴുതാതെപോയ എന്തോ ഒന്നിനുവേണ്ടി ഇനിയൊരുകാലം പരതിപ്പതറുമ്പോള് നമുക്ക് വേണ്ടി സാക്ഷിപറയാന്‍ ആ ധവളശൂന്യതകള് ഉണ്ടാവുമായിരിക്കും അല്ലേ ?
നന്നായിട്ടുണ്ട്.
കന്യകാത്വം തോന്നുന്ന താള്?
ഇല്ല..,
വക്കു കീറാതെ,
നോക്കുവാന്‍ പോലുമാകാത്ത പേജുകള്‍.
ചുട്ടു നീറുന്ന കാലമുച്ചിയില്
തേച്ചു വച്ച വിശുദ്ധതാളുകള്..
തൊട്ടു പോയാല്‍ പടര്‍ന്നു പോകുന്ന,
കുപ്പിമഷിയെ ഭയക്കുന്ന വെള്ളകള്‍..
എത്ര കുത്തി വരക്കിലും
നെഞ്ചിലെ നേര്‍ത്ത പ്ലാസ്റ്റിക്കു കാട്ടുന്ന ശാന്തത..
ഒക്കെയുണ്ട് നിഷിദ്ധമെങ്കിലും...
തൊട്ടു നോക്കാതെ,
കുഞ്ഞു വാക്കിനാലുമ്മ നല്‍കാതെ,
നാം മറന്ന നിസ്സാരമാം താളുകള്‍
കാത്തിരിക്കുന്നു കാലമെന്നേലും
തട്ടി വീഴ്ത്തും മഷിപ്പടര്പ്പിനായ്..
....
(അബ്ദൂ :)നന്നായി)
ഭാഷയുടെ പരിമിതിയെ പറ്റിയാണോ ശൂന്യമായ പേജുകള്‍ വിളിച്ച് പറയുന്നത്?
അതോ ഓര്‍മ്മകളെ ശ്യൂന്യമായ പേജുകളില്‍ നിന്ന് പില്ക്കാലത്ത് വായിച്ചെടുക്കാനോ?
മനോഹരമായൊരു കവിത.
അവനറിയാം!
"പറയാത്ത പ്രിയ വാക്ക് കെട്ടിക്കിടന്ന് നാവു കനക്കുകയും
പോവാത്ത നേര്‍വഴികള്‍ ചുറ്റിപ്പിണഞ്ഞ് കാല് കഴയ്ക്കുകയും
ചൊരിയാത്ത വെട്ടങ്ങള്‍ മൂടിക്കിടന്ന് കണ്ണ് മങ്ങുകയും"
ചെയ്യുമ്പോള്‍ അവിടെ എന്തെഴുതാന്‍ എന്ന്!
ഒന്നും എഴുതാനാവാത്ത പേജുകള്‍, അവയെന്നെ അസ്വസ്ഥനാക്കുന്നു, നൊമ്പരപെടുത്തുന്നു. ഒരിക്കലും അവയിലെഴുതാനെനിക്കാവില്ല എന്നറിഞ്ഞിട്ടും വെറുതെയെങ്കിലും ഞാന്‍ ആശിക്കുന്നു, ഒരിക്കലെങ്കിലും, അതില്‍ ഒന്നു കോറി വരയ്ക്കുവാന്‍ കഴിഞ്ഞിരുന്നെങ്കില്‍!
നന്നായിരിക്കുന്നു (ഞാന്‍ മേലെ എഴുതിയ വൃത്തികേടല്ല, കവിത) :)
ഡയറിതാളുകള്‍ നിറയല്ലേയെന്ന് ഞാന്‍ പ്രാര്ഥിക്കാറുണ്ട്...
കാരണം എഴുതാന്‍ തുടങ്ങിയാല്‍ അത് അനുഭവങ്ങളുടെ
തീഷ്ണത കൊണ്ടുണ്ടായ ഉള്ളുരുക്കങ്ങള്‍ തന്നെയാവും...
നല്ല അനുഭവ സ്പര്‍ശമായ
വരികള്‍...
ഇനിയും നല്ല രചനകള്‍ പ്രതീക്ഷിച്ചുകൊണ്ട്.....
ഡയറിതാളുകള്‍ നിറയല്ലേയെന്ന് ഞാന്‍ പ്രാര്ഥിക്കാറുണ്ട്...
കാരണം എഴുതാന്‍ തുടങ്ങിയാല്‍ അത് അനുഭവങ്ങളുടെ
തീഷ്ണത കൊണ്ടുണ്ടായ ഉള്ളുരുക്കങ്ങള്‍ തന്നെയാവും...
നല്ല അനുഭവ സ്പര്‍ശമായ
വരികള്‍...
ഇനിയും നല്ല രചനകള്‍ പ്രതീക്ഷിച്ചുകൊണ്ട്.....
ഇഷ്ട്ടപ്പെട്ടു
എഴുത്തുകളില്ലാത്തപേജ് ..
എഴുതാന്‍ മറന്നതൊ.
എഴുതാനാകാത്തതൊ..
അതൊ ..
എഴുതിയാലുമാറ്ക്കും ...
കാണാന്‍ പറ്റാത്തതൊ..
കവിത ഇഷടപ്പെട്ടു..
ഇടങ്ങള്‍ പറഞ്ഞ എഴുതാനാവാത്ത പേജുകളുടെ സ്വഭാവമാ ദൈവത്തിനും. ചിലരുടെയൊക്കെ തലേക്കൂടെ വരയിടാന്‍ മൂപ്പരങ്ങ് മറന്നുപോകും!
കവിത വായിച്ച എല്ലാവര്ക്കും നന്ദി,
വീണ്ടും വരിക.
എഴുതിയത് ഇത്ര വാചാലമെങ്കില് .. എഴുതാതെ പോയ താളുകള്‍ക്ക് എന്തൊക്കെ പറയാനുണ്ടാവും ..
ഇടങ്ങളേ... നല്ല വരികള്‍.
എഴുതാനാവാത്ത പേജുകള്‍, അവയിലെനിക്ക് എഴുതാനാവുമായിരുന്നെങ്കില് ഒരു മഹാകാവ്യം തന്നെ ഞാന്‍ രചിച്ചേനേ!
കവിതകള്‍ വായിച്ചു.പല ബൂലൊക കവിതകളേയും പോലെ വാക്കുകൊണ്ടുള്ള കസര്‍ത്തല്ല താങ്കളുടെ കവിതകള്‍ എന്നു കണ്ടൂ.ആഴ്ച്ചയില്‍ ആറ് വച്ച് പോസ്റ്റിയിട്ട് കാര്യമില്ല.കവിതയില്‍ വായനക്കാരനുമായി വിനിമയം ചെയ്യാന്‍ എന്തെങ്കിലും വേണം.വിനിമയ യോഗ്യമായ എന്തെങ്കിലും.അതില്ലെങ്കില്‍ ഉണ്ടാവുന്നതുവരെ കാത്തിരിക്കണം.“എഴുതാനാവാത്ത പേജുകള്‍”പോലെ കാമ്പുള്ള പുതിയ ഒന്ന് ഉരുതിരിഞ്ഞു വരുംവരെ കാത്തിരിക്കുക.ഞങ്ങളും കാത്തിരിക്കാം
ഈയിടങ്ങളില്‍ ഞാന്‍ ഇന്നാണെത്തിയത്. ഇടങ്ങള്‍ ഉണ്ടായിട്ടും ഇനിയുമെന്തേ എഴുതുന്നില്ല. താങ്കളെ നേരില്‍ പരിചയപ്പെട്ടപ്പോഴും എന്തെല്ലാമോ ഉള്ളില്‍ നിറഞ്ഞു കവിഞ്ഞ് തൂലികതുമ്പില്‍ കൂടി നിര്ഗ്ഗളിക്കുവാനുണ്ടെന്ന് തോന്നിയതാണ്.
ഇനിയും പ്രതീക്ഷിക്കുന്നു ഭാവതീവ്രമായ സൃഷ്ടികള്‍.
വെള്ളക്കടലാസിലെ എഴുതാത്ത ഇടങ്ങളത്രയും ക്ലാസിക് കവിതകളാല്‍ നിറയ്കു സഹോദര.
ഈ ബ്ലോഗിലെ കവിതകളത്രയും എന്നിലെ ശുഷ്കപ്രതിഭയെ എന്റെ ആശയ ദാരിദ്ര്യത്തെ കൊഞ്ഞനം കുത്തിച്ചിരിക്കുന്നു.
ഇടങ്ങള്‍-
സ്വയം വളരാനും വലിയ ഇടങ്ങള്‍ സ്വായ്ത്തമാക്കാനും കഴിവുള്ള കവിതകളാണു നിങ്ങള്‍ എഴുതിയതത്രയും. ഇന്നേ ഇതെല്ലാം കാണാനൊത്തുള്ളു.
ഒരു പരീക്ഷണം.
test ing
test
[]
dsasdads
ഹൃദയത്തെ തൊട്ടുനില്ക്കുന്ന നാടന്‍ ഭാഷ, സുപരിചിതമായ സന്ദര്‍ഭങ്ങള്‍... ഇടവേളകളിലെ ശൂന്യതയില്ലെങ്കില്‍ തെങ്ങയില്ലാത്ത പുട്ടുപൊലെ മടുപ്പുണ്ടാക്കും.
കവിത നല്ലത്.
(ഇപ്പഴെ ഇവിടെ എത്താനായുള്ളു.)
Post a Comment