ആശുപത്രിയില്‍ ജനിച്ചത് കൊണ്ടാവണം
എനിക്കെപ്പോഴും
മരുന്നുകളുടെ മണമാണെന്നാണ്
സഹമുറിയന്‍ പറയുന്നത്,
ഉമ്മവെച്ച്
ഒന്നും മിണ്ടാതെ പോയ പെണ്ണ്
കാരണസഹിതം എഴുതി
"നിന്നെ കര്‍പ്പൂരം മണക്കുന്നു
എനിക്ക് പേടിയാകുന്നു",
കവിതയെന്ന് കേട്ടപാടെ
കെട്ടിപ്പിടിച്ച് ശ്വാസം മുട്ടിച്ച
ഫ്രഞ്ചുകാരി മദാമ്മയും പറഞ്ഞു
"നിനക്ക്
നനഞ്ഞ മണ്ണിന്റെ മണമാണ്"
പലരുംപലതെന്ന് പറഞ്ഞ്
സഹികെട്ടാണൊടുവില്‍
ഞാനുംഎന്നെ മണത്ത് തുടങ്ങിയത്
അങ്ങനെയാണ്
എനിക്കീ
വിട്ടുമാറാത്ത ജലദോഷം തുടങ്ങിയത്
എത്ര കാലമായി ഇങ്ങനെ ഒരേ നില്പ്പില് നില്ക്കുന്നു എന്ന് സങ്കടം തോന്നിയിട്ടാണ് പുറകോട്ടാണെങ്കിലും നിങ്ങളെ ഇങ്ങനെ ഓടിക്കുന്നത്. (മരങ്ങള്‍ ; ജീവിതത്തില്‍ കവിതയില്‍-കുഴൂര്‍ വില്‍സണ്‍)
കാരണം.
ഉറങ്ങുമ്പോഴാണ്
പുഴ വന്ന് വിളിച്ചത്
“ആത്മഹത്യ ചെയ്യാന്‍ പോകുന്നു,
കാമുകനായതിനാല്‍
കൂടെ മരിക്കേണ്ടത്
നിന്റെ ബാധ്യതയാണ്”
ഞാന്‍ പറഞ്ഞു
“എത്രകാലമായി നീ കടലില്‍ ചാടുന്നു,
നിന്റെ മരണത്തിന് നീളം കൂടുതലാണ്”
ഞാന്‍ തിരിഞ്ഞുകിടന്നുറങ്ങി,
ആകാശത്തെയുമ്മ വെക്കുന്ന
കെട്ടിടങ്ങളെ സ്വപനം കണ്ടു
രാവിലെ എഴുന്നേറ്റപ്പോഴുണ്ട്
പുഴ മരിച്ചു കിടക്കുന്നു,
വെറും മണലിലിരുന്നു
കുട്ടികള്‍ ക്രിക്കറ്റ് കളിക്കുന്നു
പുഴയുടെ ചിതാഭസ്മം
ഏത് പുഴയിലൊഴുക്കു മെന്നൊന്നുമല്ല
ഞാനപ്പോള്‍ ആലോചിച്ചത്,
കാമുകി മരിച്ചാല്‍ കാമുകനും
കാമുകന്‍ മരിച്ചാല്‍ കാമുകിയും
മരിക്കണമെന്നാണല്ലോ നിയമം
റേഷന്‍ ബുക്കിലോ
പഴയ പ്രേമലേഖനത്തിലോ
മരണക്കുറിപ്പെഴുതി
പുഴയില്‍ തന്നെ ചാടി
ആത്മഹത്യ ചെയ്യണം
കുറിപ്പെഴുതി വന്നപ്പോഴാണ്
ചാടാനിനി പുഴയില്ലെന്നോര്‍ത്തത്,
ആത്മഹത്യ ചെയ്തോ
കൊലചെയ്യപ്പെട്ടോ
പുഴകളൊക്കെ അവസാനിച്ചിരുന്നു
''എന്റെ കാമുകീ
ചാടാനൊരു പുഴയില്ലാത്തതിനാല്‍
ഞാനെന്റെ ത്യാഗത്തെ
തല്‍ക്കാലത്തേക്ക് മറ്റിവെക്കുന്നു,
നീയെന്നോട് പെറുക്കുക''.
പുഴ വന്ന് വിളിച്ചത്
“ആത്മഹത്യ ചെയ്യാന്‍ പോകുന്നു,
കാമുകനായതിനാല്‍
കൂടെ മരിക്കേണ്ടത്
നിന്റെ ബാധ്യതയാണ്”
ഞാന്‍ പറഞ്ഞു
“എത്രകാലമായി നീ കടലില്‍ ചാടുന്നു,
നിന്റെ മരണത്തിന് നീളം കൂടുതലാണ്”
ഞാന്‍ തിരിഞ്ഞുകിടന്നുറങ്ങി,
ആകാശത്തെയുമ്മ വെക്കുന്ന
കെട്ടിടങ്ങളെ സ്വപനം കണ്ടു
രാവിലെ എഴുന്നേറ്റപ്പോഴുണ്ട്
പുഴ മരിച്ചു കിടക്കുന്നു,
വെറും മണലിലിരുന്നു
കുട്ടികള്‍ ക്രിക്കറ്റ് കളിക്കുന്നു
പുഴയുടെ ചിതാഭസ്മം
ഏത് പുഴയിലൊഴുക്കു മെന്നൊന്നുമല്ല
ഞാനപ്പോള്‍ ആലോചിച്ചത്,
കാമുകി മരിച്ചാല്‍ കാമുകനും
കാമുകന്‍ മരിച്ചാല്‍ കാമുകിയും
മരിക്കണമെന്നാണല്ലോ നിയമം
റേഷന്‍ ബുക്കിലോ
പഴയ പ്രേമലേഖനത്തിലോ
മരണക്കുറിപ്പെഴുതി
പുഴയില്‍ തന്നെ ചാടി
ആത്മഹത്യ ചെയ്യണം
കുറിപ്പെഴുതി വന്നപ്പോഴാണ്
ചാടാനിനി പുഴയില്ലെന്നോര്‍ത്തത്,
ആത്മഹത്യ ചെയ്തോ
കൊലചെയ്യപ്പെട്ടോ
പുഴകളൊക്കെ അവസാനിച്ചിരുന്നു
''എന്റെ കാമുകീ
ചാടാനൊരു പുഴയില്ലാത്തതിനാല്‍
ഞാനെന്റെ ത്യാഗത്തെ
തല്‍ക്കാലത്തേക്ക് മറ്റിവെക്കുന്നു,
നീയെന്നോട് പെറുക്കുക''.
വാക്ക് കൊണ്ട് വരക്കാനാവാത്തത്
പ്രണയമേ,
ഞാനും രക്ഷസാക്ഷി
എനിക്കും പണിയുക
മാര്‍ബിള്‍ കല്ലറ.
പ്രണയമേ,
..................
see more in booloka kavitha
ഞാനും രക്ഷസാക്ഷി
എനിക്കും പണിയുക
മാര്‍ബിള്‍ കല്ലറ.
പ്രണയമേ,
..................
see more in booloka kavitha
ഉമ്മാക്കഥകള്‍..
1.
ബദ്‌രീങ്ങളും
മമ്പുറത്തെ തങ്ങളും
‘റബ്ബുല്‍ ആലമീനും’
ഒറ്റച്ചരടിലാക്കി
കയ്യില്‍ കെട്ടിയാണ്
എന്നെയുമ്മ വിട്ടത്,
എന്നിട്ടും ....
2.
ഉമ്മയെ
ഉമ്മവെച്ചുമ്മവെച്ചാണ്
എന്റെ ചുണ്ടും മൂക്കും
അമര്‍ന്ന് പോയതെന്ന് സുഹൃത്ത്,
അവനിപ്പോള്‍ തൊപ്പിയിട്ട് നടക്കുന്നു.
3.
നാല്‍പ്പത് വര്‍ഷം
പച്ചമഞ്ഞളിട്ടിട്ടും മാഞ്ഞില്ല
ഉമ്മയുടെ മുഖത്തെ പാത്രക്കരി,
ആണുങ്ങളെന്തേ ഉമ്മമാരാകാത്തതെന്ന്
അനിയന് സംശയം.
4.
ഏഴാം പേറിന്
ആശുപത്രിയില്‍ ചെന്നപ്പോള്‍
അയലത്തെ കദീജുമ്മ പറഞ്ഞു
‘ശരളേടെ കയ്യോണ്ടല്ലേ
ഇനിക്കിനിയും പെറണം’
ബദ്‌രീങ്ങളും
മമ്പുറത്തെ തങ്ങളും
‘റബ്ബുല്‍ ആലമീനും’
ഒറ്റച്ചരടിലാക്കി
കയ്യില്‍ കെട്ടിയാണ്
എന്നെയുമ്മ വിട്ടത്,
എന്നിട്ടും ....
2.
ഉമ്മയെ
ഉമ്മവെച്ചുമ്മവെച്ചാണ്
എന്റെ ചുണ്ടും മൂക്കും
അമര്‍ന്ന് പോയതെന്ന് സുഹൃത്ത്,
അവനിപ്പോള്‍ തൊപ്പിയിട്ട് നടക്കുന്നു.
3.
നാല്‍പ്പത് വര്‍ഷം
പച്ചമഞ്ഞളിട്ടിട്ടും മാഞ്ഞില്ല
ഉമ്മയുടെ മുഖത്തെ പാത്രക്കരി,
ആണുങ്ങളെന്തേ ഉമ്മമാരാകാത്തതെന്ന്
അനിയന് സംശയം.
4.
ഏഴാം പേറിന്
ആശുപത്രിയില്‍ ചെന്നപ്പോള്‍
അയലത്തെ കദീജുമ്മ പറഞ്ഞു
‘ശരളേടെ കയ്യോണ്ടല്ലേ
ഇനിക്കിനിയും പെറണം’
എഴുതാനാവാത്ത പേജുകള്‍
ഒന്നും എഴുതാതെ കിടക്കുന്ന
ചില പേജുകളുണ്ട്
എന്റെ ഡയറിയില്‍
ഇലമുളച്ചിയോ
മയില്‍പീലി തുണ്ടോ
പെറാന്‍ വെച്ചിട്ടില്ല
ഞാനവയില്‍
പേന പിണങ്ങി
കുത്തി വരച്ചപ്പഴോ
മഴ കൊണ്ട്
കരിമ്പനടിച്ചപ്പഴോ
വീണിട്ടില്ലവയില്‍
ഒരു വരപോലും
ഇതുമാത്രമെന്തേ
ശൂന്യമെന്ന്
സുഹൃത്ത് ചോദിക്കുന്നു
അവനറിയാത്ത പോലെ
ചില പേജുകളില്‍
ഒന്നും എഴുതാനാവില്ലെന്ന്
ചില പേജുകളുണ്ട്
എന്റെ ഡയറിയില്‍
ഇലമുളച്ചിയോ
മയില്‍പീലി തുണ്ടോ
പെറാന്‍ വെച്ചിട്ടില്ല
ഞാനവയില്‍
പേന പിണങ്ങി
കുത്തി വരച്ചപ്പഴോ
മഴ കൊണ്ട്
കരിമ്പനടിച്ചപ്പഴോ
വീണിട്ടില്ലവയില്‍
ഒരു വരപോലും
ഇതുമാത്രമെന്തേ
ശൂന്യമെന്ന്
സുഹൃത്ത് ചോദിക്കുന്നു
അവനറിയാത്ത പോലെ
ചില പേജുകളില്‍
ഒന്നും എഴുതാനാവില്ലെന്ന്
മരം പെയ്യാന്‍
പെയ്തിട്ടുണ്ടാകുമോ
എന്നെങ്കിലുമൊരു മഴ
തോരാന്‍ വേണ്ടിയല്ലാതെ?
ചാറിത്തുടങ്ങി
മണ്ണിനെയുമ്മവെച്ച്
മഴമണം കൊടുക്കുമ്പോഴേ
പറഞ്ഞിട്ടുണ്ടാവുമോ
ഏതെങ്കിലുമൊരു തുള്ളി
നാളെയുമുണ്ടാവില്ലെന്ന്
കുടയിലെ കൂട്ടാവാന്‍
ഇറവെള്ളത്തിലെ തോണിയാവാന്‍
കുളത്തിലെ തവളപ്പാട്ടാവാന്‍
ഒരൂത്താലായ് പോലും
ഇനിയൊരിക്കലും പെയ്യില്ലെന്ന്
തോരും മുമ്പേ
സൂചിപ്പിച്ചിട്ടുണ്ടാകുമോ
ഏതെങ്കിമൊലൊരു മഴ.
എന്നെങ്കിലുമൊരു മഴ
തോരാന്‍ വേണ്ടിയല്ലാതെ?
ചാറിത്തുടങ്ങി
മണ്ണിനെയുമ്മവെച്ച്
മഴമണം കൊടുക്കുമ്പോഴേ
പറഞ്ഞിട്ടുണ്ടാവുമോ
ഏതെങ്കിലുമൊരു തുള്ളി
നാളെയുമുണ്ടാവില്ലെന്ന്
കുടയിലെ കൂട്ടാവാന്‍
ഇറവെള്ളത്തിലെ തോണിയാവാന്‍
കുളത്തിലെ തവളപ്പാട്ടാവാന്‍
ഒരൂത്താലായ് പോലും
ഇനിയൊരിക്കലും പെയ്യില്ലെന്ന്
തോരും മുമ്പേ
സൂചിപ്പിച്ചിട്ടുണ്ടാകുമോ
ഏതെങ്കിമൊലൊരു മഴ.
മരിച്ചവരുടെ ഓര്‍മ്മപുസ്തകം
മരിച്ചവരുടെ ഓര്‍മ്മപുസ്തകത്തിലേക്ക്
ഞാനിന്നലെ എത്തിനൊക്കി
അവരറിയാതെ,
നക്ഷത്രങ്ങളും
ഓറഞ്ച്മരങ്ങളും
അക്ഷരങ്ങള്‍ക്കിടയില്‍ നിന്ന്
എന്നെ നോക്കി ചിരിച്ചു,
അവയെപോലെ ചിരിക്കാന്‍ വേണ്ടി
ഞാന്‍ കണ്ണാടിയെടുത്തു,
അങ്ങനെയാണ്
ജീവിതത്തിലാദ്യമായി
ഞാനിന്നലെ
കണ്ണാടിയോട് പിണങ്ങിയത്.
ഞാനിന്നലെ എത്തിനൊക്കി
അവരറിയാതെ,
നക്ഷത്രങ്ങളും
ഓറഞ്ച്മരങ്ങളും
അക്ഷരങ്ങള്‍ക്കിടയില്‍ നിന്ന്
എന്നെ നോക്കി ചിരിച്ചു,
അവയെപോലെ ചിരിക്കാന്‍ വേണ്ടി
ഞാന്‍ കണ്ണാടിയെടുത്തു,
അങ്ങനെയാണ്
ജീവിതത്തിലാദ്യമായി
ഞാനിന്നലെ
കണ്ണാടിയോട് പിണങ്ങിയത്.
മറുക്
എന്റെ മുഖത്തെ മറുക്
ജനന സമയത്ത്
ചെകുത്താന്‍ തൊണ്ടിയതാണെന്നാണ്
ഉമ്മ പറയുന്നത്,
ശരിയായിരിക്കണം;
പിറക്കാന്‍ പൊകുന്നവന്റെ ഗതികേടിനൊട്
ചെകുത്താന്‍
വിരല്‍വെച്ച് സഹതപിച്ചതാവണം
എന്റെ മുഖത്തെ മറുക്.
ജനന സമയത്ത്
ചെകുത്താന്‍ തൊണ്ടിയതാണെന്നാണ്
ഉമ്മ പറയുന്നത്,
ശരിയായിരിക്കണം;
പിറക്കാന്‍ പൊകുന്നവന്റെ ഗതികേടിനൊട്
ചെകുത്താന്‍
വിരല്‍വെച്ച് സഹതപിച്ചതാവണം
എന്റെ മുഖത്തെ മറുക്.
വികസിച്ചര്‍ക്ക് പറയാനുള്ളത്
ഞങ്ങള്‍ ആദിവാസികള്‍,
നിങ്ങളുടെ സദാചാര നിഘണ്ടുവിലെ
ഏറ്റവുമാദ്യത്തെ തെറി,
തുരുന്‌പു പിടിച്ച നിങ്ങളുടെ നിയമങ്ങള്‍ക്
കൈ വിറക്കാതെ ഉന്നം നൊക്കാന്‍
പിടയ്കുന്ന പരീക്ഷണ വസ്തു,
ഒഴിവുനേരങ്ങളിലെ
വര്‍ഗ്ഗവിപ്ലവ ചൊറിക്ക്
അനുയൊജ്യമായ അടിക്കുറിപ്പ്.
നിങ്ങള്‍ക് പ്രബന്ധമെഴുതാന്‍
ഞങ്ങളച്ചനില്ലാതെ പെറ്റത്
നിങ്ങളുടെ ചൊരയിലാണ്,
ഞങ്ങളുടെ പെങ്ങന്മാര്‍
അടുപ്പിലടക്കപ്പെട്ടത്
നിങ്ങളുടെ കൈകൊണ്ടാണ്,
ഞങ്ങളുടെ പെണ്ണുങ്ങള്‍,
തൂങ്ങാന്‍ പടിച്ചത്
നിങ്ങള്‍ വന്നതിന് ശേഷമാണ്,
ഞങ്ങളുടെ മണ്ണ് ചത്തത്
നിങ്ങളുടെ ലഹരിയിലാണ്,
ഞങ്ങളുടെ മരങ്ങള്‍ വീണത്
നിങ്ങളുടെ വികസനത്തിലാണ്,
വേണ്ട,
സഹതാപത്തിന്റെ കട്ടിച്ചില്ല് വെച്ച്
ഞങ്ങളെയിനിയും നൊക്കണ്ട,
വികസനങ്ങളുടെ
കൊണ്‍ക്രീറ്റ് തണല്‍
ഞങ്ങള്‍ക്കിനി വേണ്ട;
ഞങ്ങള്‍ക് ചാവാന്‍
നിങ്ങള്‍ തന്ന പട്ടിണിയുണ്ട്,
കുഴിമാടങ്ങള്‍ക്
തീകാണാത്ത അടുപ്പും.
നിങ്ങളുടെ സദാചാര നിഘണ്ടുവിലെ
ഏറ്റവുമാദ്യത്തെ തെറി,
തുരുന്‌പു പിടിച്ച നിങ്ങളുടെ നിയമങ്ങള്‍ക്
കൈ വിറക്കാതെ ഉന്നം നൊക്കാന്‍
പിടയ്കുന്ന പരീക്ഷണ വസ്തു,
ഒഴിവുനേരങ്ങളിലെ
വര്‍ഗ്ഗവിപ്ലവ ചൊറിക്ക്
അനുയൊജ്യമായ അടിക്കുറിപ്പ്.
നിങ്ങള്‍ക് പ്രബന്ധമെഴുതാന്‍
ഞങ്ങളച്ചനില്ലാതെ പെറ്റത്
നിങ്ങളുടെ ചൊരയിലാണ്,
ഞങ്ങളുടെ പെങ്ങന്മാര്‍
അടുപ്പിലടക്കപ്പെട്ടത്
നിങ്ങളുടെ കൈകൊണ്ടാണ്,
ഞങ്ങളുടെ പെണ്ണുങ്ങള്‍,
തൂങ്ങാന്‍ പടിച്ചത്
നിങ്ങള്‍ വന്നതിന് ശേഷമാണ്,
ഞങ്ങളുടെ മണ്ണ് ചത്തത്
നിങ്ങളുടെ ലഹരിയിലാണ്,
ഞങ്ങളുടെ മരങ്ങള്‍ വീണത്
നിങ്ങളുടെ വികസനത്തിലാണ്,
വേണ്ട,
സഹതാപത്തിന്റെ കട്ടിച്ചില്ല് വെച്ച്
ഞങ്ങളെയിനിയും നൊക്കണ്ട,
വികസനങ്ങളുടെ
കൊണ്‍ക്രീറ്റ് തണല്‍
ഞങ്ങള്‍ക്കിനി വേണ്ട;
ഞങ്ങള്‍ക് ചാവാന്‍
നിങ്ങള്‍ തന്ന പട്ടിണിയുണ്ട്,
കുഴിമാടങ്ങള്‍ക്
തീകാണാത്ത അടുപ്പും.
ഒച്ചകള്‍ (നിളാ നദിയ്ക്ക്)
കേള്‍ക്കുന്നുണ്ട്
മഴത്തുള്ളികള്‍
നിന്റെ മാറിലൊതിയ
ആര്‍ദ്രമായ താരാട്ട്,
കേള്‍ക്കുന്നുണ്ട്
ഓരങ്ങളിലെ പൂക്കള്‍
പ്രണയപാരമ്യത്തില്‍
നിനക്ക് സമ്മാനം തന്ന
ഇതളുകളുടെ മൌനം,
കേള്‍ക്കുന്നുണ്ട്
കീശക്കിലുക്കം, യന്ത്രപ്പെരുക്കം
ആകാശംതൊട്ട
മണ്ണ്കട്ടയുടെ ഹുങ്ക്,
കേള്‍ക്കുന്നുണ്ട്
ഒച്ചക്കാന്‍ മറന്ന
പ്രതിഷേധങ്ങള്‍, പ്രകടനങ്ങള്‍
വിലാപങ്ങള്‍,
വറ്റിയൊളിച്ച
പുഴയുടെ മാറില്‍നില്‍കുബൊള്‍
ഒരുപാടൊച്ചകള്‍കൊടുവില്‍
ഞാനെന്തേ ഒറ്റക്കാവുന്നു,
ഒഴുകാന്‍ മറന്ന പുഴപൊല്‍.
Subscribe to:
Posts (Atom)