അന്ന് നീ പറ‌ഞ്ഞത്

നിന്റെ ഏകാന്തത മുഴുവന്‍
പ്രളയത്തിലൊളിപ്പിക്കുന്ന
പെരുമഴക്കാലം വരും,
ഉറഞ്ഞുകട്ടിയായ
ഈ മുറിയുടെ ഇരുട്ടിനെ
കടലെടുക്കും,
നിനക്കേറ്റമിഷ്ടമുള്ള,
വൈകുന്നേരങ്ങളിലെ കാറ്റ്‌
ചാറ്റല്‍മഴയായ്‌ വരും, വാഴയില കുടതരും,
കാലുമൂടിയൊഴുകുന്ന
കലക്കവെള്ളത്തിലൊഴുക്കാന്‍‌
കടലാസു തൊണിതരും,
ഒറ്റക്കാവുബൊള്‍
നീ വിളിക്കാറുള്ള
നിന്റെ മാത്രം അക്ഷരങ്ങള്‍
‍എന്നിലേക്കൊഴുകിവരും,
നാനും നീയും,
തൊരാതെ പെയ്യുന്ന മഴയും,
ഒറ്റക്കാവും,....