ഒച്ചകള്‍ (നിളാ നദിയ്ക്ക്)


കേള്‍ക്കുന്നുണ്ട്

മഴത്തുള്ളികള്‍

നിന്റെ മാറിലൊതിയ

ആര്‍ദ്രമായ താരാട്ട്,

കേള്‍ക്കുന്നുണ്ട്

ഓരങ്ങളിലെ പൂക്കള്‍

പ്രണയപാരമ്യത്തില്‍

നിനക്ക് സമ്മാനം തന്ന

ഇതളുകളുടെ മൌനം,

കേള്‍ക്കുന്നുണ്ട്

കീശക്കിലുക്കം, യന്ത്രപ്പെരുക്കം

ആകാശംതൊട്ട

മണ്ണ്കട്ടയുടെ ഹുങ്ക്,

കേള്‍ക്കുന്നുണ്ട്

ഒച്ചക്കാന്‍ മറന്ന

പ്രതിഷേധങ്ങള്‍, പ്രകടനങ്ങള്‍

വിലാപങ്ങള്‍,

വറ്റിയൊളിച്ച

പുഴയുടെ മാറില്‍നില്‍കുബൊള്‍

ഒരുപാടൊച്ചകള്‍കൊടുവില്‍

ഞാനെന്തേ ഒറ്റക്കാവുന്നു,

ഒഴുകാന്‍ മറന്ന പുഴപൊല്‍.