മതിലിടിയുമോ!!!

ജനപ്രിയ മലയാള സിനിമാസ്വാദകർക്ക് സുപരിചിതമായ സലീം കുമാറിന്റെ 'ബിരിയാണി പ്രതീക്ഷ' ബലിശവും അസംബന്ധവും ആയിരിക്കുമ്പോൾ തന്നെ അതിനെ പ്രിയങ്കരമോ ആസ്വാദ്യകരമോ ആക്കുന്നത് എങ്ങാനും ആ പ്രതീക്ഷ (പ്രായോഗികമായി തീർത്തും അസാധ്യമായിരിക്കുമ്പോൾ തന്നെ) സഫലമാകുകയാണെങ്കിൽ അതുതരാൻ പോകുന്ന സന്തോഷം കൂടിയാവണം.

സ്വപ്നം കാണാൻ ഒരു കോൺഗ്രസ്സിലും പ്രമേയം പാസാക്കിയെടുക്കേണ്ടതില്ല, അതിനുള്ള അധികാരത്തെ ആർക്കും വീറ്റോ ചെയ്യാനോ ആകാശത്ത് നിന്ന് മിസൈലിട്ട് തകർക്കാനോ കഴിയില്ല. ആ സ്വപ്നം സലീകുമാറിന്റെ 'ബിരിയാണി പ്രതീക്ഷ'പോലെതന്നെ ബലിശവും അസംബന്ധവും ആണെന്നറിഞ്ഞുതന്നെ ഞാൻ പകൽസ്വപ്നം കാണുന്നു, കണ്ടുതുടങ്ങുന്നു.