മഹാരാജാവേ, അടിയന്റെ പരാതി പരിഹരിച്ചാലും!!

ഈ ജനസമ്പർക്ക പരിപാടി എന്ന ഉഡായിപ്പ് പഴയ രാജഭരണകാലത്തിന്റെ പുളിച്ച്തേട്ടലല്ലേ,
മഹാരാജാവിനെ നേരിൽ കണ്ട് സങ്കടമുണർത്തിക്കുന്ന രജഭക്തനായ പ്രജകൾക്ക് രാജാവ് 'ഇൻസ്റ്റന്റ്' പരിഹാരം ഉത്തരവിടുന്ന ആ പഴയ ഏർപ്പാടിന്റെ പുതിയരൂപം.

ജനസേവനമെന്നത് ഭരിക്കുന്നവന്റെ (ആ വാക്കിനുതന്നെ പ്രശ്നമുണ്ട്, ജനപ്രധിനിധി എന്നതാണ് ശരിയായ വാക്ക്, അതിലെല്ലം ഉണ്ട് താനും, ജനാധിപത്യത്തിലാണെങ്കിൽ ) ഔദാര്യമോ പിച്ചയോ ആണെന്നും, വേണ്ടവർ അത് നേരിട്ട് വന്ന് കാലുപിടിച്ചാലല്ലാതെ അത് നടത്തികൊടുക്കില്ലെന്നുമുള്ള ഈ ധിക്കാരത്തിനേയാണ് മാധ്യമ ശിങ്കങ്ങൾ കഥയെന്തെന്നറിയാതെ ലോകറിക്കാഡെന്നൊക്കെ വിളിച്ച് പുളകം കൊള്ളുന്നത്, കഷ്ടം.