ഒച്ചകള്‍ (നിളാ നദിയ്ക്ക്)


കേള്‍ക്കുന്നുണ്ട്

മഴത്തുള്ളികള്‍

നിന്റെ മാറിലൊതിയ

ആര്‍ദ്രമായ താരാട്ട്,

കേള്‍ക്കുന്നുണ്ട്

ഓരങ്ങളിലെ പൂക്കള്‍

പ്രണയപാരമ്യത്തില്‍

നിനക്ക് സമ്മാനം തന്ന

ഇതളുകളുടെ മൌനം,

കേള്‍ക്കുന്നുണ്ട്

കീശക്കിലുക്കം, യന്ത്രപ്പെരുക്കം

ആകാശംതൊട്ട

മണ്ണ്കട്ടയുടെ ഹുങ്ക്,

കേള്‍ക്കുന്നുണ്ട്

ഒച്ചക്കാന്‍ മറന്ന

പ്രതിഷേധങ്ങള്‍, പ്രകടനങ്ങള്‍

വിലാപങ്ങള്‍,

വറ്റിയൊളിച്ച

പുഴയുടെ മാറില്‍നില്‍കുബൊള്‍

ഒരുപാടൊച്ചകള്‍കൊടുവില്‍

ഞാനെന്തേ ഒറ്റക്കാവുന്നു,

ഒഴുകാന്‍ മറന്ന പുഴപൊല്‍.

7 comments:

ഇടങ്ങള്‍|idangal said...

“കേള്‍ക്കുന്നുണ്ട്

ഓരങ്ങളിലെ പൂക്കള്‍

പ്രണയപാരമ്യത്തില്‍

നിനക്ക് സമ്മാനം തന്ന

ഇതളുകളുടെ മൌനം;“


ഓര്‍മയായിക്കൊണ്ടിരിക്കുന്ന ഞങ്ങളുടെ നിളാ നദിയ്ക്ക്.

ബെന്യാമിന്‍ said...

എല്ല കവിതകളും വായിച്ചു. എല്ലാം ഒന്നിനൊന്ന് മെച്ചം. കൂടുതലെഴുതുക. എല്ലാ ഭാവുകങ്ങളും.

ഇടങ്ങള്‍|idangal said...

നന്ദി ബെന്യാമിന്‍,

ആനുകാലികങ്ങളിലെ കഥകളും എഴുത്തുകളും ബ്ലൊഗില്‍ പ്രസിദ്ധീകരിക്കുക,
കാത്തിരിക്കുന്നു വായനയുടെ വാടാത്ത വസന്തങ്ങളെ,

-അബ്ദു-

ചില നേരത്ത്.. said...

ബിസ്മില്ലാഖാന്‍ അനുസ്മരണം(കുഴലൂത്തുകാരന്‍)
വളരെ ഹൃദ്യമായൊന്നായിരുന്നു. കവിതകളിലെല്ലാം മനോഹരം. നന്ദി.

ഇടങ്ങള്‍|idangal said...
This comment has been removed by a blog administrator.
ഇടങ്ങള്‍|idangal said...

നന്ദി എന്റെ വഴികളില്‍ വാക്കായതിന്,
‘കുഴലൂത്തുകാരനിലെ’ ആ ഹൃദ്യത, അങ്ങനെയുണ്ടായിട്ടുണ്ടെങ്കില്‍, തീര്‍ച്ചയായും അതാ വലിയ മനുഷ്യന്റെ നന്മയാണ്,കലാകാരനെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ എളിമയാണ്, മഹത്തമാണ്,

വീണ്ടും വരിക.

-അബ്ദു-

ഇത്തിരിവെട്ടം|Ithiri said...

ഇടങ്ങളേ അസ്സ്ലായിരിക്കുന്നു