മറുക്

എന്റെ മുഖത്തെ മറുക്
ജനന സമയത്ത്
ചെകുത്താന്‍ തൊണ്ടിയതാണെന്നാണ്
ഉമ്മ പറയുന്നത്,

ശരിയായിരിക്കണം;
പിറക്കാന്‍ പൊകുന്നവന്റെ ഗതികേടിനൊട്
ചെകുത്താന്‍
വിരല്‍‌വെച്ച് സഹതപിച്ചതാവണം
എന്റെ മുഖത്തെ മറുക്.

13 comments:

Abdu said...

എന്റെ മുഖത്തെ മറുക്
ജനന സമയത്ത്
ചെകുത്താന്‍ തൊണ്ടിയതാണെന്നാണ്
ഉമ്മ പറയുന്നത്,..

‘മറുക്’
പുതിയ കവിത

ചില നേരത്ത്.. said...

നുറുങ്ങു ചിന്തകള്‍ ചാലിച്ച നുറുങ്ങു കവിതകള്‍ക്ക്
ബ്ലോഗിലിപ്പോള്‍ യൌവനമാണ്. ആസ്വദിക്കാനും ഓര്‍ത്ത് വെക്കാനും കഴിയുന്നവ.
അതുപോലൊന്നിതും.
സന്തോഷം

Unknown said...

നന്നായിരിക്കുന്നു. ഇഷ്ടപ്പെട്ടു ചിന്തകള്‍.

Abdu said...

ദില്‍ബൂ
നന്ദി എന്റെ ചിന്തകളെ ഇഷ്ടപ്പെട്ടതിനും എന്റെ വഴി വന്നതിനും, വീണ്ടും വരിക,

ഇബ്രൂ,
ഓര്‍ത്തുവെക്കാന്‍ കഴിയുന്നതാണെന്നറിഞ്ഞതില്‍ സന്തൊഷം,

വീണ്ടും വരിക

വല്യമ്മായി said...

ആയിരിക്കില്ല.പ്രിയം കൂടിയപ്പോള്‍ ദൈവം തലോടിയതല്ലെ

ശെഫി said...

nannayirikkunnu

Abdu said...

ആവാന്‍ വഴിയില്ല വല്ല്യമ്മായീ, അങ്ങേരെ പിന്നെ ഈ വഴിക്ക് കണ്ടിട്ടില്ല,

വന്നതിനും കംന്റിയതിനും നന്ദി,

വീണ്ടും വരിക

ഷെഫീ, നന്ദി,
വീണ്ടും വരിക

Rasheed Chalil said...

നുറുങ്ങു ചിന്തകള്‍ അസ്സലായിരിക്കുന്നു അബ്ദു...

ടി.പി.വിനോദ് said...

അബ്ദു,
ഈ കവിത വായിച്ചത് വൈകിയാണ്..ഒരു നല്ല കവിതയ്ക്കു വേണ്ടതെന്ന് ഞാന്‍ കരുതുന്ന inverted vision കൊണ്ട് ഈ വരികള്‍ എന്നോട് ചങ്ങാത്തത്തിലാവുന്നു...
അഭിനന്ദനങ്ങള്‍..ആശംസകള്‍...

പരാജിതന്‍ said...

ലാപുടയുടെ കമന്‍റ്‌ കണ്ടാണ്‌ വന്നത്‌.
അബ്ദു, നല്ല അനുഭവം. കുഴലൂത്തുകാരന്‍ വായിച്ചിരുന്നു, കമന്‍റിടാന്‍ കഴിഞ്ഞില്ല. അത്‌ ഒന്നാംതരമെഴുത്ത്‌ തന്നെ.

Anonymous said...

മാലാഖകളേക്കാള്‍ വിശുദ്ധിയുള്ളവരാണു കുഞ്ഞുങള്‍ ,ചെകുത്താന്പോലും അവരെ തൊടാന്‍ പോലും കഴിയില്ല,കവിളിലെ കരുത്ത മറുക് സൌന്ദര്യലക്ഷണമല്ലേ............"നാം മനുഷ്യനെ ഏറ്റവും നല്ലമൂശയിലാണു സ്രഷ്ടിച്ചത്....."നാം മനുഷ്യനെ ആദരിച്ചിരിക്കുന്നു..,മാലാഖമാരോടു അവനെ സാഷ്ടാങം പ്റണമിക്കാന്‍ കല്പിച്ചു,"" ഇങനെയാണു വിശുദ്ധ വേദങള്‍ മനുഷ്യനെ പരിചയപ്പെദുത്തുന്നത്.സ്വന്തം ദാരിദ്രവും വേദനകളും പ്രതീക്ഷകളാകുന്നതും അപരന്റെ വേദനകള്‍ നെന്ചകത്തിലേറ്റുന്നതും ഈ ദൈവബോധത്തിന്റെ അടിസ്ഥാനത്തിലാണു..കുറ്റം ദൈവത്തിന്റെ അല്ല.ദൈവത്തിന്റെ മുന്നില്‍ വിനയാന്വിതനായി കുനിയുക പിശാച് പടിപ്പിച്ച അഹങ്കാരം ഒഴിയുക..

രാജ് said...

ഇതിനു ശേഷം എഴുതിയ കവിത നന്നായിട്ടില്ല, ഇത് കവിതയെ കുറിച്ചുള്ള എന്റെ സങ്കല്പങ്ങളിലെ വിളഞ്ഞ മുന്തിരിത്തോപ്പു പോലെയാണു്.

Anonymous said...

നല്ല കവിത. അക്ഷരത്തെറ്റുകള്‍ ശ്രദ്ധിക്കുമല്ലോ.