വിപ്ലവം.

എന്നിട്ട്,
എല്ലാവരേയും പോലെ
ഞാനും
നിന്റെ കയ്യില്‍ തൊടും,

വിറയലോടെ
മാറോട് ചേര്‍ത്ത്
നെറ്റിയിലുമ്മ വെക്കും,

അലസമായി
മുന്നില്ലേക്ക് തൂങ്ങിയ
മുടിത്തലപ്പുകളെ മുഴുവന്‍‌
തടവിയൊതുക്കും,

എന്തിനിത്ര നാണമെന്ന്
ഒന്നുമറിയാത്ത മട്ടില്‍
പരിഭവിക്കും,

നിന്റെ മെയ്യിന്റെ ചൂടില്‍
ഞാനാകെ വിയര്‍‌ക്കും,

‘യ്യോ,
സമയമെത്രയായി,
നീ ചോറെടുത്ത് വെക്ക്,
എനിക്ക് വിശക്കുന്നു’.

5 comments:

സു | Su said...

വിപ്ലവം തുടങ്ങും. :)

ഫസല്‍ ബിനാലി.. said...

chilayidangalil saayudha viplavam anivaaryamaanu

സജീവ് കടവനാട് said...

വിശക്കുന്നവന്റെ വിപ്ലവം ഇത്രേ ള്ളൂ.

ടി.പി.വിനോദ് said...

വിപ്ലവത്തിന്റെ ശരീരത്തില്‍ ഒരുപാടവയവങ്ങള്‍..സ്നേഹം, നാണം, വിശപ്പ്, കാത്തിരിപ്പ്..ഒറ്റയ്ക്കൊറ്റയ്ക്ക് ഒരു ശരീരമാകാനാവാത്തവ..
ഇത്രയും ആലോചിപ്പിച്ച കവിത എനിക്ക് നല്ല കവിത...

മൂര്‍ത്തി said...

ഇത് കൊള്ളാം..