മൂന്ന് ദൈവദോഷങ്ങള്‍

1.
ദൈവത്തോട് വഴക്കിട്ട്
ആകാശത്ത് നിന്ന്
ഭൂമിയിലേക്കിറങ്ങി പോന്ന
നക്ഷത്രങ്ങളാവണം
ഈ പൂക്കളൊക്കെ

പൂക്കള്‍‌ക്കെന്നല്ല
ദൈവത്തോടടുത്തു നില്‍‌ക്കുന്ന ആരും
അധികകാലം സഹിച്ചെന്ന് വരില്ല
നിശ്ചലമായ ആ അനന്തതയെ!

2.
എന്റെ ദൈവത്തിന്
എന്നേക്കാള്‍‌ പ്രായം കുറവാണ്
എന്റെ നിഴലെന്ന പോലെ
അതെന്നെ അനുസരിക്കുന്നു,

കുറച്ചുകൂടി കഴിയട്ടെ
ഒരിക്കല്‍ ദൈവത്തിനും
തിരിച്ചൊരവസരം കൊടുക്കണം
എന്നെ അനുസരിപ്പിക്കാന്‍!

3.
എല്ലാവരും ദൈവത്തെ വിളിച്ചു
ഞാനും വിളിച്ചു
മറ്റാരേയും വിളിക്കാനില്ലാത്തതിനാല്‍‌
ചിലപ്പോഴൊക്കെ ദൈവം
വിളി കേള്‍‌ക്കുന്നുണ്ടാവണം

എന്നാലും
എല്ലാ ദൈവങ്ങള്‍‌ക്കും വേണം
സങ്കടങ്ങള്‍‌ക്ക് വിളിക്കാന്‍
മുകളിലൊരു ദൈവം

ദൈവമേ...

10 comments:

നാടോടി said...

മൊത്തത്തില്‍
ആത്‌മീയതയുടെ
ആഴങ്ങള്‍
തേടുകയാണോ ?
നന്നായിരിക്കുന്നു

ശ്രീലാല്‍ said...

ആദ്യത്തെ ദൈവദോഷം ഞാന്‍ ഇതുവരെ വായിച്ച,മനസ്സില്‍ സൂക്ഷിക്കുന്ന വരികളുടെ കൂട്ടത്തിലേക്ക് ചേര്‍ത്തുവെക്കുന്നു.

nalan::നളന്‍ said...

നല്ല വരികള്‍.

“നിശ്ചലമായ ആ അനന്തതയെ“
ഇങ്ങേരെത്രനാളിങ്ങനെ അനക്കാതെ കൊണ്ടു പോകുമെന്നു കാണാം

മുസാഫിര്‍ said...

ദൈവദോഷം പറഞ്ഞാല്‍ കണ്ണു പൊട്ടുംന്ന് പറഞ്ഞീരുന്നു,അമ്മ.ഇതു വായിച്ചപ്പോള്‍ ഇല്ലാന്ന് തോന്നുന്നു.ഇഷ്ടമായി.

Sandeep PM said...

അതൊരു മനുഷ്യസൃഷ്ടി മാത്രം

ഏറുമാടം മാസിക said...

പുതുകവിത ഒന്നാം വാര്‍ഷികത്തോടനുബന്‍ധിച്ച് എഴുത്തുകാര്‍ക്കായി കവിതാ രചനാ മത്സരം സംഘടിപ്പിക്കുന്നു.പ്രായപരിധി ഇല്ല.1001രൂപയും,ശില്പവും,പ്രശസ്തി പത്രവുമാണു അവാര്‍ഡ്.കവിത നാല്‍പ്പത്തിഅഞ്ച് വരിയില്‍ കൂടുവാന്‍ പാടില്ല.


രചനകള്‍ മാര്‍ച്ച് 25 നു മുമ്പായി,നാസര്‍ കൂടാളി,പി.ഒ.വാരം,കണ്ണൂര്‍,670594.എന്ന വിലാസത്തിലോ,അല്ലെങ്കില്‍ nazarkoodali@gmail.com എന്ന ഇ-മെയിലിലോ അയക്കുക.




കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ നമ്പറില്‍ ബന്ധപ്പെടുക.
മൊബൈല്‍:9349424503

Roby said...

നല്ല കവിത...ഇഷ്‌ടമായി.

ദൈവം said...

ഈ ഇടത്തില്‍ നിന്നുള്ള വിളി എപ്പോഴും കേള്‍ക്കുന്നുണ്ട്, അല്പം വൈകിയാണെങ്കിലും :)

ഹരിശ്രീ said...

നല്ല കവിത...

:)

Sanal Kumar Sasidharan said...

എന്റെ ദൈവത്തിന്
എന്നേക്കാള്‍‌ പ്രായം കുറവാണ്
എന്റെ നിഴലെന്ന പോലെ
അതെന്നെ അനുസരിക്കുന്നു,

കുറച്ചുകൂടി കഴിയട്ടെ
ഒരിക്കല്‍ ദൈവത്തിനും
തിരിച്ചൊരവസരം കൊടുക്കണം
എന്നെ അനുസരിപ്പിക്കാന്‍!

അനുസരിപ്പിക്കണം :)