ഹിരാകിരി*

ഹിരാകിരിക്ക്‌
നീയെന്റെ
ആദ്യത്തെ അധ്യാപികയായത്‌*
യാദൃശ്ചികതയായിരിക്കില്ല

വരികളില്‍
നീയന്നേ ഒളിപ്പിച്ചിരുന്നിരിക്കണം
ചിരിയോടെ തന്നെ
ഒരു കോമാളിയെ

വാക്കുകളില്‍
ജീവിതം നിറച്ചവരുടെ ശൂന്യതയെ
നികത്താനേയാവുന്നില്ല
വാക്കുകള്‍ക്ക്‌ പോലും !


കുറിപ്പികള്‍.
1. ഒറ്റപ്പാലം കോളേജില്‍ എന്റെ സീനിയറും കവയത്രിയുമായിരുന്ന ഷംന ആത്മഹത്യ ചെയ്തു. സാഹിത്യത്തില്‍, പ്രത്യേകിച്ചും കവിതയില്‍ പ്രേത്യക അഭിനിവേശമുണ്ടായിരുന്നു ഷംനക്ക്. ഞങ്ങളുടെയൊക്കെ, പ്രത്യേകിച്ചും ആഗലേയ സാഹിത്യ വിദ്യാര്‍ഥികളുടെ അടുത്ത സുഹൃത്തായിരുന്നു ഷംന.

2. ‘ഹിരാകിരി‘ എന്ന ആത്മഹത്യാ രീതിയെകുറിച്ച് ഞാനാദ്യമറിഞ്ഞത് കോളേജ് മാഗസിനില്‍ പ്രസിദ്ദീകരിച്ച ഷംനയുടെ കവിതയില്‍ നിന്നാണ്.

7 comments:

നജൂസ്‌ said...

ഷംനയുടെ കവിതകളുണ്ടങ്കില്‍ ഇവിടെ എഴുതി ചേര്‍ക്കണം.

കുറിപ്പ്‌ കവിതയോട്‌ ചേര്‍ത്ത്‌ വായിക്കുമ്പോല്‍ അവരുടെ കവിത വായിക്കാനൊരു ജിച്ഞ്ഞാസ...

നന്മല്‍കള്‍

നജൂസ്‌ said...
This comment has been removed by the author.
ഗുപ്തന്‍ said...

ഹര(രാ)കിരി എന്നാണ് കേട്ടിരിക്കുന്നത്.


അതെന്തായാലും.. അവസാനത്തെ രണ്ടു സ്റ്റാന്‍സകളില്‍ ആത്മഹത്യ അവശേഷിപ്പിക്കുന്ന ശൂന്യത മറ്റൊരുതലത്തിലെ അനുഭവമാകുന്നുണ്ട്. ഇടങ്ങള്‍ ഇഫക്റ്റ്!

ഡിലൈല said...

ചിലര്‍ അവശേഷിപ്പിച്ച് പോകുന്ന ശൂന്യത നികത്താനാവില്ല... നമ്മുടെയൊക്കെ ജീവിതങ്ങളില്‍ ഇങ്ങനെ ഒരുപാട് ഒഴിഞ്ഞ ഇടങ്ങള്‍ .... ഹൃദയസ്പര്‍ ശിയായ കവിത...

lakshmy said...

വാക്കുകളില്‍ ജീവിതം നിറച്ച കവയിത്രി അവസാനം അവശേഷിപ്പിച്ചത് വാക്കുകള്‍ക്ക് നികത്താ‍നാവാത്ത ശൂന്യത!

വരികള്‍ നന്നായി

ദൈവം said...

അതെ

Mahi said...

ഹരാകിരി ആദ്യമായ്‌ കേട്ടത്‌ കാവാബത്തയില്‍ നിന്നാണ്‌ അതൊരു ശൂന്യതയായ്‌ നിറയുന്നത്‌ ഷംനയിലൂടേയും