കത്തിൽ നിന്ന്

ചുമരിനോട്
ചേർ‌ത്ത് നിർ‌ത്തി
കൈകളൊതുക്കി പിടിച്ച്
കണ്ണടക്കാനയക്കാതെ
നീയെന്റെ ചുണ്ടുകളെടുക്കുന്നു
എല്ലായുറക്കത്തിലും

നിന്നെ
ഫ്രഞ്ച് കിസ്സിങ്ങ് പഠിപ്പിച്ച
ഫിലിപ്പീനി പെണ്ണിന്
എന്റെ വക
ഒരുമ്മ കൊടുക്കുക.

```````````````````````````````````
നനവിന്റെ മണത്തെ
മറന്നിട്ടുണ്ടാവുമോ
മഴയും!
നീയും മഴയും
ഒരേ അർത്ഥം വരുന്ന
രണ്ട് വാക്കുകളാണ്,
കാത്തിരിപ്പിന്റെ വേനലുകളോട്
നിങ്ങൾ‌ക്കെപ്പോഴും
പരിഹാസമാണ്.
```````````````````````````````
എന്ത് പറയുന്നു
നിന്റെ വേനലുകൾ, വെയിലുകൾ
നിന്റെ ചൂടിലല്ലാതെ
എനിക്കൊരിക്കലും
വിയർ‌ക്കാനേ കഴിയില്ലെന്ന്
വാശിപിടിക്കുന്നുണ്ടോ ഇപ്പോഴും,
വെയിലിനോട്.

3 comments:

siva // ശിവ said...

ഈ വരികള്‍ എനിക്ക് ഇഷ്ടമായി....

പിന്നൊരു കാര്യം ഈ ഫ്രഞ്ച് കിസ്സിങ്ങ് എന്നൊക്കെ കേട്ടിട്ടേയുള്ളൂ...

OAB/ഒഎബി said...

ഇന്നലേം ഫോണ്‍ ചെയ്തപ്പൊ പറഞ്ഞു, ‘നിന്റെ ചൂടിലല്ലാതെ എനിക്ക് വിയറ്ക്കാനാവില്ലെന്ന്’.

നന്ദി.

Mahi said...

നന്നായിട്ടുണ്ട്‌ അബ്ദു.വളരെ നല്ല കവിത