പിന്നെയും.

മഴ കുളിപ്പിച്ചുപോയ
കറുപ്പിന്റെ നിരത്തിൽ
വെയിൽ തണലിൽ
കാറ്റൊഴുക്കുന്നൊരീ നദി മുഴുവൻ
നീ മാത്രമെന്ന്
കാല്പനികത എഴുതിവെക്കുന്നു;
പിന്നെയും.

എത്ര കരഞ്ഞു തീർത്താലും
തീരുന്നേയില്ല
കാല്പനികതയുടെ കാമമെന്ന്
കീറിക്കളയുന്നു;
പിന്നെയും.

പ്രണയത്തിൽ പെട്ടുപോയവന്റെ വാക്ക്
ഏത് കാലത്തിലെഴുതണമെന്ന
നിന്റെ മറുപടിവരെ
ഇനി വെയിലേ നനയില്ലെന്ന്
വണ്ടിയോടിച്ച് പോവുന്നു;
പിന്നെയും

1 comment:

Sabu Kottotty said...

രണ്ടാമത്തെയും മൂന്നാമത്തെയും ഭഗങ്ങളുടെ അവസാന വരികൾകൊണ്ട് എന്താണുദ്ദേശിച്ചതെന്ന് മനസ്സിലാകുന്നില്ല. പരസ്പരം ബഞ്ചമില്ലാത്തതുപോലെ അനുഭവപ്പെടുന്നു.

(വേഡ് വെരി ഒഴിവാക്കിയാൽ നന്നായിരുന്നു)