കാലങ്ങളില്‍


ഇന്നലെ...
നീയെന്നെ തൊടുന്നു,
മഴത്തുള്ളികള്‍‌ പുഴയേയെന്നപൊല്‍‌.,
ഞാന്‍‌,
മഴ കുളിപ്പിച്ച് പൊയ,
ആല്‍‌മരങ്ങളെ സ്വപ്നം കാണുന്നു.,
നിന്റെ ചുബനചൂടില്‍,
എന്റെ പേന,
ആദ്യാക്ഷരം പെറുന്നു,
ഇന്ന്‌....
സാദ്യതകളുടെ വൈവിധ്യത്തെ കുറിച്ച്‌,
നീയെന്നൊട്‌ തര്‍കിക്കുന്നു.,
സാദ്യതകളേയില്ലാത്ത ഒരു വഴിമാത്രം,
എനിക്കു ബാക്കി തരുന്നു.,
എന്റെ പേനയുടെ പാട്ടില്‍,
നീ സംശയം പറയുന്നു.,
നാളെ....
ഞാന്‍‌ ഊമയാവില്ല.,
എന്റെയക്ഷരങ്ങളുപവസിക്കില്ല.,
എന്നാലും,
എന്റെ വരികളില്‍ നിന്ന് തെറിച്ച് പൊയേക്കും,
ഒരുപാടക്ഷരങ്ങള്‍,
പ്രധിഷേധത്താല്‍,
ഒന്നും മിണ്ടാതെ,

4 comments:

viswaprabha വിശ്വപ്രഭ said...

‘നാന്‍‘ എന്നുള്ളിടത്തൊക്കെ ‘ഞാന്‍’ എന്നാണുദ്ദേശിക്കുന്നതെങ്കില്‍ njaan എന്നു ടൈപ്പു ചെയ്റ്റാല്‍ മതി!

:)

Abdu said...

തുളസീ..
വരും, വരാതിരിക്കില്ല!

കടപ്പാട് : എംടി (മഞ്ഞ്)

നന്ദി വിശ്വപ്രഭ
ഇനി ‘ഞാന്‍‘ ശരിയാക്കാം

Rasheed Chalil said...

വാരാനിരിക്കുന്ന വസന്തങ്ങള്‍ക്കായ് കാത്തിരിക്കൂ..
പ്രതീക്ഷയുടെ അറ്റത്ത് വരും. വരാതിരിക്കില്ല.

Abdu said...

നീയെന്നെ തൊടുന്നു,
മഴത്തുള്ളികള്‍‌ പുഴയേയെന്നപൊല്‍‌.,
ഞാന്‍‌,
മഴ കുളിപ്പിച്ച് പൊയ,
ആല്‍‌മരങ്ങളെ സ്വപ്നം കാണുന്നു.,