ഉമ്മാക്കഥകള്‍..

1.
ബദ്‌രീങ്ങളും
മമ്പുറത്തെ തങ്ങളും
‘റബ്ബുല്‍ ആലമീനും’
ഒറ്റച്ചരടിലാക്കി
കയ്യില്‍ കെട്ടിയാണ്
എന്നെയുമ്മ വിട്ടത്,
എന്നിട്ടും ....

2.
ഉമ്മയെ
ഉമ്മവെച്ചുമ്മവെച്ചാണ്
എന്റെ ചുണ്ടും മൂക്കും
അമര്‍ന്ന് പോയതെന്ന് സുഹൃത്ത്,
അവനിപ്പോള്‍ തൊപ്പിയിട്ട് നടക്കുന്നു.

3.
നാല്‍പ്പത് വര്‍ഷം
പച്ചമഞ്ഞളിട്ടിട്ടും മാഞ്ഞില്ല
ഉമ്മയുടെ മുഖത്തെ പാത്രക്കരി,
ആണുങ്ങളെന്തേ ഉമ്മമാരാകാത്തതെന്ന്
അനിയന് സംശയം.

4.
ഏഴാം പേറിന്
ആശുപത്രിയില്‍ ചെന്നപ്പോള്‍
അയലത്തെ കദീജുമ്മ പറഞ്ഞു
‘ശരളേടെ കയ്യോണ്ടല്ലേ
ഇനിക്കിനിയും പെറണം’

‌‌‌‌

11 comments:

Abdu said...

ബദ്‌രീങ്ങളും
മമ്പുറത്തെ തങ്ങളും
‘റബ്ബുല്‍ ആലമീനും’
ഒറ്റച്ചരടിലാക്കി
കയ്യില്‍ കെട്ടിയാണ്
എന്നെയുമ്മ വിട്ടത്,
എന്നിട്ടും ....

mumsy-മുംസി said...

നല്ലത്...

വിഷ്ണു പ്രസാദ് said...

നന്നായിട്ടുണ്ട്...ഈ വരപ്പ്.കാര്യങ്ങള്‍ ഒതുക്കിവെച്ചിരിക്കുന്നു.

വിശാഖ് ശങ്കര്‍ said...

നാലു ഭാഗങ്ങളും സ്വന്തം നിലയില്‍ നന്നായി.പക്ഷേ അവചേര്‍ന്ന് ഒരോറ്റ അനുഭവമാകുന്നില്ല.ഉമ്മാക്കഥകള്‍ നാലിനേയും ബന്ധിപ്പിക്കുന്ന ഒരു നൂല്‍ ഈ കവിതയെ ഏറെ മെച്ചമാക്കിയേനെ എന്ന് തോന്നുന്നു..
താങ്കളുടെ കവിതകളെക്കുറിച്ചു കൂടുതല്‍ ആഴത്തില്‍ പഠിച്ച് അഭിപ്രായം പറയാനുള്ള ചുമതല പരമുവിന്‍് വിടുന്നു.വിഷ്ണുവിന്റെ കവിതകളെ കുറിച്ചുള്ള പഠനം കണ്ടില്ലേ?കുറിപ്പൊന്നും കണ്ടില്ല...

വല്യമ്മായി said...

വിശാഖിന്‍റെ അഭിപ്രായം ശരി വെക്കുന്നു.പക്ഷെ മറ്റു കവിതകളേക്കാള്‍ വ്യത്യസ്മാണ് ഈ രചന

രാജ് said...

നല്ല കവിത അബ്ദു.

കുറുമാന്‍ said...

ചെറിയ, ഈണത്തില്‍ പാടാന്‍ കഴിയാത്ത, അര്‍ത്ഥമേറിയ തന്റെ കവിതകള്‍ ഞാന്‍ ഇഷ്ടപെടുന്നു സുഹൃത്തേ. ഇനിയും ഇനിയും എഴുതൂ.

വേണു venu said...

ഈ നാലു കവിതകളും ഞാന്‍ അന്നേ വായിച്ചു. പിന്നെയും വായിച്ചു. ഓരോ വായനയിലും ഓരൊ ആശയങ്ങളുമായി ഒരു കമന്‍റെഴുതാന്‍ ഒക്കാതെ ഞാന്‍ കഴിഞ്ഞു.
ഇന്നു വീണ്ടും വായിച്ചു.
കമന്‍റു ചെയ്യാന്‍ പറ്റാതെ ഞാന്‍ വ്വീണ്ടും വീണ്ടും വായിക്കുന്നു. ഇടങ്ങള്‍ ഇഷ്ടമായി.

ഷാഫി said...

wഉമ്മക്കവിതകള്‍ നന്നായി...

അത്തിക്കുര്‍ശി said...

ഇത്‌ ഞാനിപ്പഴാ കണ്ടത്‌!
നല്ലത്‌ അബ്ദു..

reshma said...

മൂന്നമത്തെ ഉമ്മാക്കഥ ആദ്യായി വായിച്ചപ്പോ തോന്നിയ പാരഡി-നാല്‍പ്പത് വര്‍ഷം/വിക്സ് തേച്ചിട്ടും മാഞ്ഞില്ല/ഉപ്പാന്റെ നെറ്റിയിലെ ചുളിവുകള്‍/പെണ്ണുങ്ങളെന്തേ ഉപ്പമാരാകാത്തതെന്ന് അനിയത്തി.
കളിയാക്കിയതല്ല ട്ടോ. മൂന്നാം ഉമ്മക്കഥ ഒരുപാടിഷ്ടായി.