ചേമ്പില

ഇപ്പോള്‍ പെയ്തുകളയുമെന്ന്
ഇടക്കിടെ വന്ന്
ഭീഷണിപ്പെടുത്തി പോവുന്ന
മേഘങ്ങളെ പോലെ,

ഓര്‍മകളുടെ
പോത്തിന്‍ പറ്റങ്ങളില്‍
വെളിച്ചത്തിന്‍റെ
ഒളിച്ചുകളി;

കാറ്റിനോട് വിറയ്ക്കുമെങ്കിലും
ഒരു മഴക്കും
നനക്കാനാവാത്തത്ര
മിനുസപ്പെട്ടു പോയിട്ടുണ്ട്
ജീവിതമെന്ന്
അറിഞ്ഞുകാണില്ല,
പാവം!

2 comments:

Mahi said...

neeyevideyaan.nalla kavitha.iniyum ivide thanne neeyuntaavumenn karuthatte

അ‌ബ്ദു. said...

എവിടെയും പോവുന്നില്ല മാഹി, ഇങ്ങോട്ട് വരാന്‍ കാരണങ്ങള്‍ (ഒരുപാട്) കുറഞ്ഞുപോവുന്നു എന്നേയുള്ളൂ.

ഓര്‍ത്തുവെക്കുന്നതില്‍ നിറഞ്ഞ സന്തോഷം