കുഴലൂത്തുകാരന്‍ (ബിസ്മില്ലാ ഖാന്‌)

ഒരുപാടെലികള്‍
നീയറിയാതൊളിച്ച
നിന്റെ കുഴല്‍
നീ തന്നെ തിരിച്ചെടുക്കുന്നു
ആരോടും പറയാതെ,

ഒരുപാടുപേര്‍
ഒരുമിച്ചൊഴുകിയ
കുഴലിന്റെ പാട്ട്
ഒരൊറ്റ നിമിഷത്തില്‍
ഓര്‍മയാവുന്നു,

ഒളിക്കാന്‍
ഒരിടം കൂടി
ഞങ്ങള്‍ക്ക് നഷ്ടമാവുന്നു.

9 comments:

ഇടങ്ങള്‍|idangal said...

ഒളിക്കാന്‍
ഒരിടംകൂടി
ഞങ്ങള്‍ക്ക് നഷ്ടമാവുന്നു

ലാപുട said...

ആഴങ്ങളില്‍ നിന്നാണ് നിങ്ങളുടെ ആലോചനകള്‍ അക്ഷരപ്പെടുന്നത്...
ഒളിവിടങ്ങളുടെ ഒരു പുരാവൃത്തത്തെ വര്‍ ത്തമാനത്തിലെ ഒരു വേദനയുമായി ചേര്‍ത്തു വെയ്ക്കാന്‍ നിങ്ങള്‍ക്കാവുന്നത് അതു കൊണ്ടാണ്....

ഇടങ്ങള്‍|idangal said...

നന്ദി ലാപുട
എന്റെ വഴികളില്‍ വീന്ടും വന്നതിന്,
പക്ഷെ സങ്കടകരമായ ഒരുകാര്യം
ബിസ്മില്ലാഖാനെകുറിച്ച് ഒരൊറ്റ ബ്ലൊഗില്‍ പൊലും ഒരക്ഷരം പൊലും കണ്ടില്ല, ശരിക്കും വേദന തൊന്നുന്നു, നമ്മളെന്താ ഇങ്ങനെയൊക്കെ ആയിപ്പൊവുന്നത്
ആര്‍ക്കും അതൊരു വിഷയമേ ആയില്ല.
കഷ്ടം

അചിന്ത്യ said...

ഈശ്വരാ , ഞാനിതു കണ്ടേയില്ല്യല്ലൊ ഇതു വരേ! ഞാന്‍ എന്നല്ല പലരും കാണാതിരുന്ന്വോ നൊരു സംശയം! പക്ഷേ എനിക്കൊറപ്പപയിരുന്നു , ഒരു സ്ഥലത്തെങിലും ഇദ്ദേഹത്തിനെ ഓര്‍ക്കാണ്ടിരുന്നിണ്ടാവില്ല്യാന്ന്. നന്ദി,മനുഷ്യവംശത്തില്‍ള്ള എന്‍റെ വിശ്വാസം തെറ്റല്ലെന്ന്തെളിയിച്ചതിന്.നിങ്ങള്‍ ഒരാളാണോ , അതോ ഒന്നായ നിങ്ങളെ ഞാന്‍ ഇഹ മൂന്നായി കാണാണോ ന്ന് എനിക്കറീല്ല്യാ. പക്ഷെ ഈ പോസ്റ്റ് കണ്ടപ്പോ ഒരുപാട് സന്തോഷോം , സങ്കടോം ഒക്കെ ഒപ്പം വന്നു.എത്ര വലിയ കലാകാരന്‍ , എന്തൊരു നല്ല മനുഷ്യന്‍ , എത്ര നിറഞ്ഞ സ്നേഹം, നന്മ! ഓര്‍ക്കാന്‍ നമ്മക്ക് നേരോം സൌകര്യോം ഇല്ല്യല്ലോ!ഓര്‍മ്മ വെച്ച നാള്‍ മുതല്‍ ദൂര്‍ദര്‍ശനില്‍ ആരുടെ മരണം നടന്നാലും ഇദ്ദേഹത്തിന്‍റെ ഷെഹ്നായി അതു നാടിന്‍റെ ദുഖായി മാട്ടുമായിരുന്നു. ഇതിപ്പോ ഇത്തവണ എന്തായിരുന്ന്വോ ആവോ! നോക്കീല്ല്യ.

ഇന്നു തന്നെ ഈ പോസ്റ്റ് കണ്ടതില്‍ സന്തോഷം.ഞാന്‍ കേരളത്തിലാ, ന്ന് വെച്ചാ തൃശ്ശൂര്‍.സാംസ്കാരികതലസ്ഥാനം! ഇവടത്തെ സംഗീതനാടക അക്കാദമിക്ക് പോലും ഇതൊരു പ്രശ്നല്ല.എന്‍റെ ഒരു സുഹൃത്ത്ണ്ട്, ഫിലിപ്പ്. ഹിന്ദുസ്ഥാനി സംഗീതജ്ഞനാ.ഫിലിപ്പിന്‍റെ നേതൃത്വത്തില്‍ ഞങ്ങള്‍ കുറച്ച് , വളരെ കുറച്ച് സുഹൃത്തുക്കള്‍ കൂടി ഇന്ന് ഇവടെ നാട്യഗൃഹത്തില്‍ വെച്ച് ശ്രദ്ധാഞ്ജലി എന്നെ പേരില്‍ അദ്ദേഹത്തിന് ഒരു മ്യൂസിക്കല്‍ റ്റ്രിബ്യൂട്ട് നല്‍കുണു. ഹിന്ദുസ്ഥാനിശൈലിയില്‍. വലിയ രീതിയിലൊന്നുമല്ല. എന്നാലും ഞങ്ങളെക്കൊണ്ടാവണ പോലെ.മനസ്സുകൊണ്ടെങ്കിലും നിങ്ങളുടെ സാന്നിദ്ധ്യം അവടെ പ്രതീക്ഷിക്കുണു.
ഒരുപാട് സ്നേഹം

kumar © said...

ഇടങ്ങള്‍, ഈ പോസ്റ്റ് ഒരു കനിവും സ്നേഹവും ആണ്.
ആരും പറയാത്തത് നിങ്ങള്‍ പറഞ്ഞു. ആരും ഓര്‍ക്കാത്തത് നിങ്ങള്‍ ഓര്‍ത്തു. ആരും അര്‍പ്പിക്കാത്തത് നിങ്ങള്‍ അര്‍പ്പിച്ചു.

അചിന്ത്യ ടീച്ചറുടെ കമന്റില്‍ പറഞ്ഞതു പോലെ
“ഓര്‍മ്മ വെച്ച നാള്‍ മുതല്‍ ദൂര്‍ദര്‍ശനില്‍ ആരുടെ മരണം നടന്നാലും ഇദ്ദേഹത്തിന്‍റെ ഷെഹ്നായി അതു നാടിന്‍റെ ദുഖായി മാറുമായിരുന്നു“

- ഇന്നിപ്പോള്‍ ആ മഹാന്റെ മരണം നടന്നപ്പോള്‍ അത് നാടുപോലും നേരാം വണ്ണം അറിഞ്ഞില്ല.
നമുക്കിവിടെ അല്‍പ്പനേരം ഒരുമിച്ചിരുന്നു കുഴലൂത്തിന്റെ ആ അപ്പൂപ്പനെ സ്മരിക്കാം. മനസില്‍ ആര്‍ദ്രമായൊരു രാഗം ഓര്‍ക്കാം.

Malayalee said...

അബ്ദുള്ള, അതി മനോഹരവും കാവ്യാത്മകവുമായ ഒരു കുറിപ്പാണിത്. ബിസ്മില്ലാഖാന്‍ കോഴിക്കോട് സംഗീത സന്ധ്യ നടത്തിയ വേളയില്‍ കണ്ടിരുന്നു, 95 ലോ മറ്റോ. നിങ്ങളുടെ ഈ കവിത വായിച്ച് എനിക്ക് നൊമ്പരവും കുറ്റബോധവും തോന്നി. (സമൂഹത്തിന്റെ അടിവയറ്റിലേക്കുള്ള ഒരു തൊഴിയാകണം കവിത എന്നോ മറ്റോ കടമ്മനിട്ട പറഞ്ഞിട്ടുണ്ട്.)

സിബു::cibu said...

അബ്ദുള്ളാ, ഈ പോസ്റ്റ് വരമൊഴിയിലെ ബ്ലോഗ് പോര്‍ട്ടലില്‍ ചേര്‍ത്തിട്ടുണ്ട്‌. നിര്‍ദ്ദേശിച്ചതിന് നന്ദി.

ഇടങ്ങള്‍|idangal said...

അചിന്ത്യ,
ഞാനും കണ്ടില്ല ഈ കമന്റ്, കുറച്ച് ദിവസം ഇവിടെ ഉണ്ടായിരുന്നില്ല, ലാപുടയൊടു ഞാന്‍ പറഞ്ഞിരിന്നു ബിസ്മില്ലാഖാനെകുറിച്ച് ഒരൊറ്റ ബ്ലൊഗില്‍ പൊലും ഒരക്ഷരം പൊലും കാണാത്തതിനെകുറിച്ച്, ശരിക്കും സങ്കടംവന്നു,
താങ്കളെങ്കിലും, കമന്റായെങ്കിലും, ഓര്‍ത്തതിന് നന്ദി,
ബിസ്മില്ലാഖാന്‍ മരിച്ചപ്പൊഴും അദ്ദേഹത്തിന്റെ ഷഹനായിതന്നെയായിരുന്നു, രമേഷ് നാരായാണന്‍ ഇതിനെകുറിച്ച് വളരെ ഹൃദ്യമായി പറഞ്ഞിരിന്നു, ഒരനുസ്മരണത്തില്‍,

കുമാര്‍,
നന്ദി, ആരെങ്കിലും പറയേണ്ടിയിരുന്നതേ ഞാന്‍ പറഞ്ഞൊള്ളൂ, പിന്നെ നമ്മുടെ നാട് ഇപ്പൊള്‍ പലതിനേയും വളരെ വിദഗ്ദമായി ‘അറിയാതിരിക്കുന്നു’.
വീണ്ടും വരിക.

കൂമന്‍സ്‌,

നന്ദി, വന്നതിനും കമന്റിയതിനും,
പിന്നെ നമ്മുടെ സമൂഹത്തിന്റെ അടിവയറിന് തൊഴി ഒരു ശീലമായിരിക്കുന്നു, അതിനി അങ്ങനെയൊന്നും പ്രതികരിക്കില്ലെന്നു തൊന്നുന്നു,
വീണ്ടും വരിക.

സിബു,
നന്ദി,
അഭിനന്ദനങ്ങളും, വലിയൊരുകാര്യമാണ് താങ്കള്‍ ചെയ്ത്കൊണ്ടിരിക്കുന്നത്,

vishak sankar said...

ഡിസംബറില്‍ ഈ കവിത ആദ്യമായി കണ്ടപ്പോള്‍ തികഞ്ഞ ആവേശത്തോടെ എഴുതിയ ഒരു കുറിപ്പ് സെര്‍വെര്‍ പിശാച് തിന്നു.ഏതാനും മാസങ്ങള്‍ക്ക് ശേഷം വീണ്ടും വായിക്കുമ്പൊളും അതേ ആവേശം തന്നെ ബാക്കിവയ്ക്കുന്നു ഈ കവിത.അതെ സുഹൃത്തെ സംഗീതം നമുക്ക് ഒരൊളിയിടം തന്നെ.എപ്പോള്‍ ചെന്നാലും പരിഭവമില്ലാതെ പാടിയുറക്കുന്നൊരമ്മ..